കൈയിൽ ഡ്രിപ്പിട്ട നിലയിൽ മൃതദേഹം; നഴ്സിങ് വിദ്യാർഥിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. 

ദില്ലി: 22കാരിയായ നഴ്സിംഗ് വിദ്യാർത്ഥിയയെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദില്ലി അശോക് നഗറിൽ ഞായറാഴ്ചയാണ് സംഭവം. കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ്  മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വാതിൽ തകർത്ത് പൊലീസ് അകത്ത് കയറിയപ്പോൾ  പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്. പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി.  മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിനായി പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. 

  • Related Posts

    പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’
    • August 20, 2026

    കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വികാരാധീനനായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഉത്തരാഖണ്ഡില്‍ തനിക്ക് എതിരെ ജാതി അധിക്ഷേപം നടന്നതില്‍ സിഡബ്ല്യുസിയിലെ എല്ലാവരും പിന്തുണച്ചില്ലെന്ന് ഖര്‍ഗെ പറഞ്ഞു. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സുമുഖരായ ചില നേതാക്കള്‍ പോലും പരസ്യമായി ഒന്നും പറഞ്ഞില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ…

    Continue reading
    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം
    • August 18, 2026

    ആലപ്പുഴ: കരുവാറ്റയിലെ 74 വയസുകാരൻ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് കൊലപാതകം നടത്തിയത് മൂന്ന് കൗമാരക്കാർ. ഐ ഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൊല്ലം പരവൂർ സ്വദേശിയായ…

    Continue reading

    You Missed

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

    നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

    നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

    കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

    കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

    ‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

    ‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

    ‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

    ‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി