ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍

ഡല്‍ഹി: ജന്തല്‍ മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി പ്രവര്‍ത്തകര്‍ അകത്ത് കടന്നത്. അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലാണ് മിന്നല്‍ സമരം. സൗരവ് ദാസും അജിങ്ക്യ ഷിന്‍ഡെയും ദേശീയ പതാകയുമായി സമരവേദിയിലെത്തി. പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിരിക്കുകയാണ്. ഉടനടി പൊലീസെത്തി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. (CJP stages a flash protest at Jantar Mantar)

ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് മിന്നല്‍ സമരവുമായി ജന്തര്‍ മന്തറിലേക്കെത്തിയത്. ജന്തര്‍ മന്തറിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ച് കോട്ട കെട്ടിയും എല്ലായിടത്തും ബാരിക്കേഡുകള്‍ തീര്‍ത്തും പൊലീസിനേയും സൈന്യത്തേയും വിന്യസിച്ചും ഇന്നും ശക്തമായ മുന്നൊരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നത്. ജെഡിയു ഓഫിസ് ജന്തര്‍ മന്തറിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഈ ഓഫീസിന്റെ പിന്നിലെ ഗേറ്റ് ചാടിക്കടന്നാണ് സിജെപിയുടെ പ്രധാന നേതാക്കളും ചുരുക്കം ചില പ്രവര്‍ത്തകരും ജന്തര്‍ മന്തറിലെത്തിയത്.

നിലവില്‍ പൊലീസുകാര്‍ എല്ലാ പ്രവര്‍ത്തകരേയും ജന്തര്‍ മന്തറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇന്ന് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ജന്തര്‍ മന്തറിലേക്ക് പ്രവേശനമില്ല. ഒന്നും അവസാനിച്ചിട്ടില്ലെന്നും ജന്തര്‍ മന്തര്‍ ഇപ്പോഴും ഞങ്ങളുടെ പ്രതിഷേധ വേദിയാണെന്നുമുള്ള സന്ദേശമാണ് സിജെപി നേതാക്കള്‍ ഈ മിന്നല്‍ സമരത്തിലൂടെ അധികാരികള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ സഖ്യ എംപിമാരെയും, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും ചായസല്‍ക്കാരത്തിന് രാഹുല്‍ ഗാന്ധി ക്ഷണിച്ചു. വൈകീട്ട് 4 മണിക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചായസല്‍ക്കാരം.

Related Posts

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി
  • October 12, 2026

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മർച്ച്.…

Continue reading
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി
  • October 12, 2026

ഡൽഹി: ഡൽഹിയിലെ പൊലീസ് നരനായാട്ടിൽ അതിരൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. എന്ത് കൊണ്ടാണ് ഡൽഹിയെ ജയിലിൽ അടച്ചതെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. പോലീസ് ഡൽഹിയെ കോട്ടയാക്കി മാറ്റി. ആർഎസ്എസ് ഗുണ്ടകൾ സ്ത്രീകളെ ആക്രമിക്കുന്നു. വാർത്താ സമ്മേളനത്തിൽ ആക്രമണ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ്…

Continue reading

You Missed

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്‍

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്‍

ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍

ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം