കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്. FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല. പ്രാഥമിക അന്വേഷണം ആവശ്യപ്പെടാൻ അവകാശമില്ല. 66/2 പ്രകാരം നൽകിയ കത്തിൽ കേസ് എടുക്കാൻ പ്രാഥമിക അന്വേഷണം അനിവാര്യമല്ല. പ്രാഥമിക അന്വേഷണം നടത്തണമെന്ന് പ്രതികൾക്ക് ആവശ്യപ്പെടനാവില്ലന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
FIR റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതിയെ സമീപിക്കാം എന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി.
തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായിയെ പിന്തുണച്ച സര്ക്കാരിനും കോടതിയിൽ നിന്ന് തിരിച്ചടിയാണുണ്ടായത്.






