ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മർച്ച്. ഇൻഡ്യ സഖ്യത്തിലെ വിവിധ കക്ഷിനേതാക്കളും യുവജന-വിദ്യാർഥി സംഘടനാ നേതാക്കളും പങ്കെടുക്കുന്നു. ബാരഖംബ മുതല്‍ സുപ്രിംകോടതി വരെയാണ് മാര്‍ച്ച്.

സുപ്രിംകോടതിയിലേക്ക് ഇന്ന് സമാധാനപരമായി മാര്‍ച്ച് നടത്തുമെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കാന്‍ ഇന്‍ഡ്യ നേതൃത്വം അനുമതി തേടിയെങ്കിലും ജസ്റ്റിസ് സൂര്യകാന്ത് അനുമതി നല്‍കിയിരുന്നില്ല. ഇന്‍ഡ്യ നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും, ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടാണ് ഈ പ്രതിഷേധമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് മാർച്ചിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട അദ്ദേഹം, പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്താവ് അജിത് ഡോവലിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് തെളിയിക്കാൻ പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, നരേന്ദ്ര മോദി എന്തിനാണ് ഡൽഹി നഗരം ബാരിക്കേഡുകൾ വെച്ച് തടയുന്നതെന്ന് രാഹുൽ ചോദിച്ചു. ഡൽഹിയിൽ പൊലീസിനെ വിന്യസിച്ച് റോഡുകൾ അടച്ചുപൂട്ടുന്നത് മിഥ്യാധാരണ മാത്രമാണെന്നും, ജനങ്ങളുടെ മനസ്സിനെ ബാരിക്കേഡുകൾ വെച്ച് തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
  • October 12, 2026

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?. പിണറായി വിജയനെ സംരക്ഷിക്കുന്നു. SIRൽ കേരളത്തിൽ ഇരട്ടതാപ്പ്. രണ്ട് നയമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

Continue reading
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി
  • October 12, 2026

ഡൽഹി: ഡൽഹിയിലെ പൊലീസ് നരനായാട്ടിൽ അതിരൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. എന്ത് കൊണ്ടാണ് ഡൽഹിയെ ജയിലിൽ അടച്ചതെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. പോലീസ് ഡൽഹിയെ കോട്ടയാക്കി മാറ്റി. ആർഎസ്എസ് ഗുണ്ടകൾ സ്ത്രീകളെ ആക്രമിക്കുന്നു. വാർത്താ സമ്മേളനത്തിൽ ആക്രമണ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ്…

Continue reading

You Missed

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്