കുടുംബ വഴക്ക്; ഛത്തീസ്ഗഡിൽ ഭാര്യയെ തലയറുത്ത് കൊന്ന് ഭർത്താവ്

ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ തലയറുത്ത് ഭർത്താവ്. 48 കാരനായ സാലിക് റാം യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ തലയും പ്രദർശിപ്പിച്ച് പ്രതി പൊതുനിരത്തിലൂടെ സഞ്ചരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലുള്ള ബുണ്ടേലി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ക്രൂര കൃത്യം നടന്നത്.

പരപുരുഷ ബന്ധം ആരോപിച്ചാണ് പ്രതിയും ഭാര്യയും തമ്മിൽ വഴക്കിട്ടത്. തർക്കം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നു. നാല് മക്കളുടെ മുന്നിൽ വെച്ച് സാലിക് റാം യാദവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു . കൃത്യത്തിന് ശേഷം വെട്ടിമാറ്റിയ തല സഞ്ചിയിലാക്കി പ്രതി ഗ്രാമത്തിലൂടെ പരിഭ്രാന്തി പടർത്തി സഞ്ചരിച്ചു. ഭാര്യയെ കൊല്ലാൻ ഉണ്ടായ സാഹചര്യം അതിനിടയിൽ പ്രതി നാട്ടുകാരോട് പുലമ്പുന്നുണ്ടായിരുന്നു. നാട്ടുകാർ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയും ഭാര്യയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നുണ്ട്. ക്രൂര കൃത്യത്തിന് ശേഷം ഗ്രാമത്തിൽ സൃഷ്ടിക്കപ്പെട്ട ഭീകരാന്തരീക്ഷം ഇനിയും കെട്ടടങ്ങിയിട്ടില്ല.

Related Posts

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ
  • September 9, 2026

ഡൽഹി: കെട്ടിടം തകർന്നുണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ. പിജികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. വാടക തുകക്ക് പരിധി നിശ്ചയിക്കും. സി സി ടി വി ക്യാമറകൾ നിർബന്ധമാക്കാനും നിർദ്ദേശം. 15 ലധികം വിദ്യാർത്ഥികൾ ഉള്ള പിജികൾക്ക്…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്