24 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ക്രൂരബലാത്സംഗം; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ നിര്‍ണായക കണ്ടെത്തല്‍

ഡല്‍ഹിയിലെ ബലാത്സംഗ-കൊലപാതക കേസില്‍ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ് സംഘം. പ്രതി രാഹുല്‍ മീണ 12 മണിക്കൂറിനിടെ രണ്ട് ബലാത്സംഗങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നീ കേസുകളാണ് പ്രതിക്കെതിരെ ചുമത്തിരിക്കുന്നത്.

രാഹുല്‍ മീണ ഒരു കൊടും കുറ്റവാളിയാണ്. ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ ഇന്നലെ പുലര്‍ച്ചെ കൃത്യം നടത്താനായി എത്തുന്നതിനു മുന്‍പ് പ്രതിയുടെ സ്വദേശമായ രാജസ്ഥാനിലെ ആള്‍വാറിലുള്ള അയല്‍വാസി യുവതിയെയും ബലാത്സംഗം ചെയ്തിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ പ്രകാരം ചൊവ്വാഴ്ച രാത്രി 10.30നാണ് ആദ്യ ലൈംഗിക പീഡനം നടന്നത്. വിവരം പുറത്തു പറഞ്ഞാല്‍ യുവതിയെയും ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കൊന്നുകളയുമെന്ന് രാഹുല്‍ മീണ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ 6.28 ന് പ്രതി ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വീടിന് ഏറ്റവും മുകളിലത്തെ നിലയിലെ സ്റ്റഡി റൂമില്‍ ഉണ്ടായിരുന്ന 22 കാരിയെയാണ് പ്രതി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്തത്. ബോധം പോയ പെണ്‍കുട്ടിയെ താഴേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് വിരല്‍ അടയാളം ഉപയോഗിച്ച് വീട്ടിലെ സേഫ് ലോക്കര്‍ തുറക്കാനും ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് ലോക്കര്‍ കുത്തി തുറന്ന് പണം കവര്‍ന്നത്. മാതാപിതാക്കള്‍ എത്തുമ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ദ്ധ നഗ്നയായി ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. പ്രതി വീട്ടില്‍ ജോലി ചെയ്ത പരിചയം വെച്ച് സുരക്ഷാവലയം ഭേദിച്ച് അകത്തേക്ക് കയറാനും രക്ഷപെടാനുമുള്ള വഴി കണ്ടെത്തിയിരുന്നു. 15 സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ രാത്രിയോടെ പ്രതിയെ പിടികൂടിയത്. രാഹുല്‍ മീണയെ ചോദ്യം ചെയ്തു വരികയാണ്.

Related Posts

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച
  • September 24, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ…

Continue reading
മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി
  • September 24, 2026

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു.…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്