ഓപ്പറേഷൻ മഹാദേവ്; പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചു

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചെന്ന് ജമ്മു കശ്മീർ പൊലീസ്. കൊല്ലപ്പെട്ടവരിൽ ഒരാൾ സുലൈമാൻ എന്ന മൂസ ഫൗജിയെ തിരിച്ചറിഞ്ഞു. ഓപ്പറേഷൻ മഹാദേവിന്റെ ഭാഗമായി ഇന്ന് സൈന്യം നടത്തിയ നടപടിയിൽ മൂന്ന് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.

20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭീകരനാണ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ലിഡ്വാസ് മേഖലയിലെ കരസേന പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്. സുലൈമാൻ ഷായെ കൂടാതെ അബു ഹംസ, യാസിർ എന്നീ ഭീകരരെയും സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ഒരു ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. പഹൽഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്.

Related Posts

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
  • July 7, 2026

പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക പിന്മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 25 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ25’ പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കം തല്‍ക്കാലം നീട്ടി വച്ചേക്കുമെന്ന് സൂചന. 2029 ഓടെ ഇ25 പെട്രോള്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍…

Continue reading
രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
  • July 6, 2026

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭാവനക്കൊള്ള വിവാദം മുറുകുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായകയോഗം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി