കോസ്മെറ്റിക് സർജറി ചെയ്തവര്‍ പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാൻആണ് നിർദേശം‌.

സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ജിഡിആർഎഫ്എ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്പോർട്ട് ലഭിച്ചതിന്ശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം എന്നാണുന്നിർദേശം .

ഇത്തരക്കാർ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ പതിപ്പിക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുളള ഫോട്ടോയാണ് നൽകേണ്ടത്. നേരത്തെ എമിഗ്രേഷൻ സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നത് വരെ ഇത്തരത്തിൽ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനക്കായി മാറ്റിനിർത്തേണ്ടി വന്നതിനാൽ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു .

ഒഴിവാക്കാൻ വേണ്ടിയാണ് ജി ഡി ആർ എഫ് എ യുടെ ഭാഗത്തിൽ നിന്ന് ഇത്തരമൊരു അറിയിപ്പ്.കൃത്രിമ യാത്രാരേഖകളുമായി ദുബായിലെത്തുന്നവരെ പിടികൂടാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നും അധികൃതർ വ്യക്തമക്കി. .2024 വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

  • Related Posts

    ആരോഗ്യത്തിനായി അതിരാവിലെ കുടിക്കാം ഒരു ഗ്ലാസ് നെല്ലിക്ക വെള്ളം
    • January 9, 2025

    രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് നെല്ലിക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി – ഓക്സിഡന്റുകള്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച നെല്ലിക്ക പിറ്റേന്…

    Continue reading
    അമിതവണ്ണം കുറയ്ക്കാൻ ഇനി കഠിനമായ വ്യായാമം വേണ്ട! വൻവിലക്കുറവിൽ പ്രകൃതിദത്ത മരുന്ന്
    • January 8, 2025

    അമിതവണ്ണം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ചണവിത്തില്‍ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് (MCT) എന്നിവ ചേര്‍ത്തുണ്ടാക്കിയ മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

    അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

    പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

    പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

    തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

    തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

    ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

    ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

    ‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

    ‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

    ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍

    ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍