അൽപ്പം സൺലൈറ്റ് ആയാലോ ?സൂര്യപ്രകാശമേൽക്കുന്നത് ആയുസ്സ് വർധിപ്പിക്കുന്നതായി പഠനം

സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്നവരാണ് നമ്മളിൽ പലരും. സൂര്യപ്രകാശമേൽകുന്നത് ചർമ്മത്തിന് ദോഷമാണെന്ന് കരുതി സൺസ്‌ക്രീൻ കൂടെ കൊണ്ട് നടക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ചിലവഴിക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകർ ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച “Journal of Internal Medicine” എന്ന ജേണലിലാണ് ഇക്കാര്യം പറയുന്നത്.

സൂര്യപ്രകാശം ഏൽക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങളും , മരണസാധ്യതയും കുറയ്ക്കുമെന്നും ആയുർദൈർഘ്യം വർധിപ്പിക്കുമെന്നുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 20 വർഷത്തിലേറെ നീണ്ടു നിന്ന ഈ പഠനത്തിൽ 30-49 വയസ്സ് പ്രായത്തിനിടയിലുള്ള സ്വീഡിഷ് സ്ത്രീകളെയാണ് ഉൾപ്പെടുത്തിയത്. (Embracing regular sunlight exposure offers significant health )

സൂര്യപ്രകാശമേൽക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കുന്ന സ്ത്രീകൾക്ക് ഹൃദയസംബന്ധമായ രോഗങ്ങളും മരണസാധ്യതയും 30-40% കുറവാണെന്നും പ്രകാശം കൂടുതലായി ഏൽക്കുന്നവരുടെ മൊത്തം ആയുർദൈർഘ്യം ശരാശരി 0.6 മുതൽ 2.1 വർഷം വരെ കൂടുതലാണെന്നും പഠനത്തിൽ തെളിഞ്ഞു. എന്നാൽ പുകവലി ശീലമാക്കിയ സ്ത്രീകളിൽ ഇത് അത്ര ഫലപ്രദമല്ലെന്നും പുകവലി ഈ ഗുണങ്ങളെ നശിപ്പിക്കുന്നതായും ഗവേഷകർ പറയുന്നു. അതിരാവിലെയും വൈകുനേരങ്ങളിലെയും വെയിൽ കൊള്ളുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം. ഈ സമയങ്ങളിൽ സൺഗ്ലാസ്സുകൾ ഒഴിവാക്കുന്നതും നല്ലതാണ് കാരണം കണ്ണുകൾക്കും വെളിച്ചം ലഭിക്കേണ്ടതുണ്ട്.

സൂര്യപ്രകാശത്തിൽ വിറ്റാമിൻ D ഉത്പാദനം വർധിപ്പിക്കുകയും ,നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കുകയും, രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ അകാല വാർദ്ധക്യം തടയുന്നതിനും മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും,മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. അമിതമായി സൂര്യപ്രകശം ഏൽക്കുന്നത് സ്കിൻ കാൻസർ ഉണ്ടാക്കുമെങ്കിലും, സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് കൂടുതൽ അപകടം എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Related Posts

‘ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട: നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടും’; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
  • July 1, 2026

ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി. കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി വിളിച്ച ലഹരിക്കെതിരായ യോഗത്തിൽ…

Continue reading
വിന്റർ സീസണിൽ അൽപ്പം സ്കിൻ കെയർ ആയാലോ!ഒപ്പം Vitamin Cയും
  • February 10, 2026

ശൈത്യകാലത്ത് എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചർമ്മ സംബന്ധമായ ബുദ്ധിമുട്ടുകൾ. അതിനാൽ വിന്റർ സീസണിൽ രോഗപ്രതിരോധ ശേഷി നിലനിർത്താനും, ചർമ്മ സംരക്ഷണത്തിനും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കേണ്ടതാണ്. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ