വിവാഹ തിരക്കിൽ തെറ്റുപറ്റിയോ? മാപ്പ് പറഞ്ഞ് നിത അംബാനി, മാധ്യമങ്ങൾക്ക് വിരുന്നിലേക്ക് ക്ഷണം

മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് നിത അംബാനി. ജൂലൈ 15-ന് മാധ്യമങ്ങളെ അതിഥികളായി ക്ഷണിച്ചു

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തതിന് മാധ്യമങ്ങളോട് നന്ദി പറഞ്ഞ് നിത അംബാനി. കൂടാതെ, ഇന്ന് വിരുന്നിൽ പങ്കെടുക്കാൻ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും സ്ഥാപകയുമായ നിത അംബാനി മാധ്യമപ്രവർത്തകരെ ക്ഷണിച്ചു. 

“നിങ്ങളെല്ലാവരും അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിന് വന്നിരിക്കുന്നു. എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഇതൊരു കല്യാണ വീടാണ്, ഇവിടെ എത്തിയപ്പോൾ നിങ്ങൾ ഞങ്ങളുടെ ആഘോഷത്തിൻ്റെ ഭാഗമായി. ചടങ്ങുകളോട് സഹകരിച്ചുകൊണ്ടുള്ള നിങ്ങളുടെ ക്ഷമയ്ക്കും മനസ്സിലാക്കലിനും നന്ദി. വിവാഹ തിരക്കിൽ ഞങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ. നാളെ വിരുന്നിലേക്ക് നിങ്ങൾ അതിഥികളായി വരണം.നിങ്ങളെ സ്വാഗതം ചെയ്യുന്നതിന് ഞങ്ങൾ കാത്തിരിക്കുകയാണ്. ഒരിക്കൽ കൂടി നന്ദി” നിത അംബാനി പറഞ്ഞു. 

 ‘മംഗൾ ഉത്സവ്’ ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നിത അംബാനി.

ജൂലൈ 12 ന് ആയിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ  അനന്ത് അംബാനിയും വ്യവസായി വീരേൻ മെർച്ചൻ്റെ മകൾ രാധിക മർച്ചന്റുമായുള്ള വിവാഹം. ജൂലൈ 13 ന് ‘ശുഭ് ആശിർവാദ്’ ചടങ്ങ് നടത്തി, ജൂലൈ 14 ന് ‘മംഗൾ ഉത്സവ്’ വിവാഹ സൽക്കാരവും ഉണ്ടായിരുന്നു.  രാജ്യം കണ്ടത്തിൽവെച്ച് ഏറ്റവും ഗംഭീരമായ വിവാഹ മാമാങ്കമാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ പ്രമുഖരും സിനിമ, കായിക താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത്. 

  • Related Posts

    വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി
    • July 17, 2025

    ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ്…

    Continue reading
    ഒരു കോടി ആരുടെ കൈകളിലേക്ക്? കാരുണ്യ KR 709 ലോട്ടറി ഫലം ഇന്ന്
    • June 7, 2025

    കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-709 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്…

    Continue reading

    You Missed

    കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

    കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

    ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

    ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

    ‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

    ‘നിലാ കായും’; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബർ 27 ന് തിയറ്റുകളിലെത്തും

    മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

    മലപ്പുറത്ത് സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

    ‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

    ‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ‌-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും

    വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ

    വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ