എയിംസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റ്, സർക്കാർ കണക്കുകൾ പുറത്ത്; പിന്നിൽ മറ്റൊരു താൽപര്യമോ?

സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാർത്ഥ പ്രശ്നം എന്നും സൂചനയുണ്ട്. 

കേരളത്തിൽ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നൽകാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് കിനാലൂരിൽ 250 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാർത്ഥ പ്രശ്നം എന്നും സൂചനയുണ്ട്.

ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മാതൃകയിൽ നൂതന ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും ഉറപ്പാക്കുന്ന എയിംസ് ആശുപത്രി കേരളത്തിലും സ്ഥാപിക്കണമെന്ന് ആവശ്യവും ഇതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിട്ട് വർഷങ്ങളായി. നേരത്തെ പല ജില്ലകളും എയിംസ് സ്ഥാപിക്കുന്നതിനായുള്ള ചർച്ചകളിൽ ഇടം പിടിച്ചെങ്കിലും അവസാന പട്ടികയിൽ വന്നത് കോഴിക്കോട്ടെ കിനാലൂർ ഉൾപ്പെടെയുള്ള നാല് കേന്ദ്രങ്ങൾ ആയിരുന്നു. ഒടുവിൽ, ഭൂമിയുടെ ലഭ്യതയും മറ്റു ഘടകങ്ങളും പരിഗണിച്ച് കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതാകും ഉചിതം എന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. കിനാലൂരിൽ കെഎസ്ഐഡി സിയുടെ പക്കലുള്ള 150 ഏക്കർ ഭൂമി ആരോഗ്യവകുപ്പിനെ കൈമാറാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 

ഇതിനുപുറമേ സ്വകാര്യ വ്യക്തികളിൽ നിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളും പൂർത്തിയായി കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങനെ നിൽക്കുകയാണ് കേന്ദ്ര ബജറ്റിന് പിന്നാലെ ഭൂമി ഏറ്റെടുക്കൽ കാര്യത്തിൽ കേരളം വീഴ്ചവരുത്തി എന്ന നിലയിലുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന

കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഏകാഭിപ്രായം ആണെങ്കിലും കോൺഗ്രസിനും ബിജെപിക്കും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകളാണുള്ളത്.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ എം പി രാജ്മോഹൻ ഉണ്ണിത്താൻ എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ ഘട്ടത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും ഈ വിഷയത്തിലെ ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. കോഴിക്കോട്ട് സ്ഥാപിക്കുന്നത് സംബന്ധിച്ച് പാർലമെന്റിൽ താൻ 37 വട്ടം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്നാണ് എം കെ രാഘവൻ എംപിയുടെ വാദം. ഇത്തരത്തിൽ അവകാശവാദങ്ങളും ആഗ്രഹങ്ങളും ഒരുഭാഗത്ത് തുടരുമ്പോഴും എയിംസിന്റെ കാര്യത്തിൽ കേന്ദ്രം കേരളത്തെ പരിഗണിക്കുന്നേയില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഒടുവിലെ ബജറ്റും.

  • Related Posts

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും
    • November 11, 2025

    ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയാണ് വിപണിയില്‍ എത്തിക്കുന്നത്. ഡിസംബറില്‍ ഇ വിറ്റാര വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഡിസംബര്‍…

    Continue reading
    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം
    • November 11, 2025

    ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ്…

    Continue reading

    You Missed

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

    പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

    പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

    പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

    പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

    ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

    ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

    പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്

    പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്