പെന്‍ഷന്‍ മുടങ്ങിയിട്ട് ആറു മാസം, കണ്ടെത്തേണ്ടത് 5000 കോടി രൂപ

അഭിമാന സ്തംഭമായി ഉയര്‍ത്തിക്കാണിച്ച പെന്‍ഷന്‍ വിതരണം ഇടതുസര്‍ക്കാര്‍ മറന്നമട്ടിലാണ്. ചിരിച്ചുകൊണ്ടു പെന്‍ഷന്‍ വാങ്ങുന്ന അമ്മൂമ്മമാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എവിടെയുമില്ല

സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ സഹായമുള്ള മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശികയില്‍. സര്‍ക്കാരിന്‍റെ അഭിമാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പെന്‍ഷനുകളില്‍ ചിലത് മുടങ്ങിയിട്ട് ഒരു വര്‍ഷംവരെ പിന്നിട്ടു. അയ്യായിരം കോടിയിലേറെ രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് കണ്ടത്തേണ്ടത്. പെന്‍ഷന്‍ വിഷയം സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം

അഭിമാന സ്തംഭമായി ഉയര്‍ത്തിക്കാണിച്ച പെന്‍ഷന്‍ വിതരണം ഇടതുസര്‍ക്കാര്‍ മറന്നമട്ടിലാണ്. ചിരിച്ചുകൊണ്ടു പെന്‍ഷന്‍ വാങ്ങുന്ന അമ്മൂമ്മമാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എവിടെയുമില്ല. 1600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം. സര്‍ക്കാര്‍ സഹായമുള്ള 16 ക്ഷേമ നിധി പെന്‍ഷനില്‍ ഒരെണ്ണംപോലും നേരാവണ്ണം കൊടുക്കാനാകുന്നില്ല. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കിട്ടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആഭരണ തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍

തയ്യല്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു. മുഖ്യമന്ത്രിയുടെ നാട്ടിലെ  കൈത്തറി തൊഴിലാളികള്‍ക്കും ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കും ഖാദി തൊഴിലാളികള്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ കുടിശികയായിട്ട് അരക്കൊല്ലത്തോളമായി.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിമാസം കണ്ടത്തേണ്ടത് 900 കോടി രൂപയാണ്. വിവിധ ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് 90 കോടി രൂപയും. സാമൂഹ്യക്ഷേമ പെന്‍ഷനിലെ അഞ്ചുവിഭാഗങ്ങളില്‍ വാര്‍ധക്യകാല, വിധവാ, ഭിന്നശേഷി പെന്‍ഷനുകളില്‍ മൂന്നിലൊന്ന് തുക കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ഇതിനെ പഴിച്ചാണ് സംസ്ഥാന ധനമന്ത്രിയുടെ നിരന്തരമായ പ്രതിരോധം. മദ്യത്തിലും ഇന്ധനത്തിലും സെസ് ഏര്‍പ്പെടുത്തുക വഴി കഴിഞ്ഞവര്‍ഷം നവംബര്‍ വരെ സംസ്ഥാനം പിരിച്ചത് 740 കോടിയാണ്. പക്ഷേ ഇത് ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. തൊഴിലാളികളില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും അംശാദായം പറ്റിയാണ് 16 ക്ഷേമനിധി പെന്‍ഷനും മുടക്കുന്നത്

  • Related Posts

    പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
    • August 14, 2026

    പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

    Continue reading
    ‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
    • August 12, 2026

    മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

    Continue reading

    You Missed

    ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

    ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

    സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

    സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

    പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

    പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

    സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

    സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

    കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

    കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്