എഡിജിപി അന്വേഷണത്തിന് പ്രത്യേക സംഘം,സംഘത്തിൽ താഴെ റാങ്കിലെ ഉദ്യോഗസ്ഥരും

ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്.

തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ
അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.

പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട അന്തർനാടകങ്ങൾക്കൊടവിലാണ് പ്രത്യേത അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. പക്ഷെ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രം.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. ഈ അന്വേഷണം പ്രഹസനമാകുമെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.

  • Related Posts

    അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
    • July 18, 2025

    സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും…

    Continue reading
    ഉമ്മൻചാണ്ടി അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും
    • July 18, 2025

    ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഇന്നലെ…

    Continue reading

    You Missed

    ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

    ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

    ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

    ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

    ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

    ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

    എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

    എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

    ‘മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി