‘ക്രൈസ്തവ സമൂഹം ഓരോ വർഷവും കൂടുതൽ വിവേചനം അനുഭവിക്കുന്നു’; മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത

മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്നും മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു.

ക്രൈസ്തവ സമൂഹം ഓരോ വർഷവും കൂടുതൽ വിവേചനം അനുഭവിക്കുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്നും അദ്ദേഹംമാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. തൃശൂരിൽ സംസ്ഥാന സർക്കാർ നയങ്ങൾക്ക് എതിരായ തൃശൂർ അതിരൂപതയുടെ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലൈ മൂന്നിനെ അവധി ദിവസമായി പ്രഖ്യാപിക്കാൻ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ആ ദിവസം പ്രധാനപ്പെട്ട പരീക്ഷകൾ പോലും വയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി. എന്നാൽ എന്താണ് കമ്മീഷൻ റിപ്പോർട്ട് എന്ന് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്തിയാലും നടപ്പാക്കുമോ എന്നും ഉറപ്പില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. സംസ്ഥാന സർക്കാരിതിരെയുള്ള തൃശൂർ അതിരൂപത കത്തോലിക്ക സഭയുടെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ജൂലൈ 3 അവധി ദിനമായി പ്രഖ്യാപിക്കുക, ക്രൈസ്തവസഭയോടുള്ള സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ധർണ്ണ.

  • Related Posts

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും
    • November 11, 2025

    ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയാണ് വിപണിയില്‍ എത്തിക്കുന്നത്. ഡിസംബറില്‍ ഇ വിറ്റാര വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഡിസംബര്‍…

    Continue reading
    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം
    • November 11, 2025

    ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ്…

    Continue reading

    You Missed

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

    പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

    പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

    പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

    പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

    ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

    ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

    പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്

    പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്