സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന പുറത്തുവരുന്നത്
കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പൊലീസെത്തി കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന പുറത്തുവരുന്നത്.