അർബൻ ബാങ്കിൽ നിന്ന് ബിനാമി വായ്പ; വല്ലപ്പുഴ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെർപ്പുളശേരി കോ- ഓപറേറ്റീവ് അർബൻ ബാങ്ക് ഡയക്ടറായിരിക്കെ കെ അബ്ദുൽ നാസർ ബിനാമി വായ്‌പ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തിയാണ് നടപടി.

പാലക്കാട് വല്ലപ്പുഴ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ കെ അബ്ദുൾ നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചെർപ്പുളശേരി കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഡയക്ടറായിരിക്കെ കെ അബ്ദുൽ നാസർ ബിനാമി വായ്‌പ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തിയാണ് നടപടി.

ചെർപ്പുളശേരി കോ- ഓപറേറ്റീവ് അർബൻ ബാങ്ക് ഡയക്ടറായിരിക്കെയാണ് മറ്റുള്ളവരുടെ പേരിൽ ഒന്നരക്കോടിയുടെ വായ്പ വാങ്ങിയത്. ഇതോടെ പാർട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. ആരോപണങ്ങൾ ശരിയാണെന്ന് സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ ഐക്യകണ്ഠേനയാണ് കെ അബ്ദുൾ നാസറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

Related Posts

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം
  • June 8, 2026

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി…

Continue reading
സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
  • June 8, 2026

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ മഴ കനത്തേക്കും. കേരളം,…

Continue reading

You Missed

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

‘ജി സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുന്നു; പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ?’; രൂക്ഷ വിമര്‍ശനവുമായി എച്ച് സലാം