ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു,

വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക

ബെംഗളൂരു: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക.

ഇന്ന് വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് ടഗ് ബോട്ട് എത്തും. നാളെ കാര്‍വാറിൽ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും.  ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.  തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കാര്‍വാറിൽ നിന്ന് ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും.

പുഴയിൽ വേലിയിറക്ക സമയത്ത് ഡ്രഡ്ജര്‍ കൊണ്ടുപോകാനാണ് നിലവിലെ തീരുമാനം. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച തന്നെ ഡ്രഡ്ജര്‍ പ്രവര്‍ത്തിച്ച് തെരച്ചില്‍ തുടങ്ങാനായേക്കും. നേരത്തെ തിങ്കളാഴ്ച ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിൽ ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. കാർവാർ തുറമുഖത്ത് നിന്ന് ഷിരൂർ എത്താൻ ഏതാണ്ട് 10 മണിക്കൂർ സമയം എടുക്കും.

വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കം ഉള്ള ഡ്രഡ്ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വ്യാഴാഴ്ച തെരച്ചിൽ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവിൽ ഉത്തരകന്നഡ ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്. 

  • Related Posts

    ‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്
    • July 6, 2026

    കെപിസിസിക്ക് മുഴുവന്‍സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നിതിനിടെ, നിലപാട് വ്യക്തമാക്കി മന്ത്രിയും നിലവില്‍ കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. മന്ത്രിസ്ഥാനവും പ്രസിഡന്റ് സ്ഥാനവും ഒന്നിച്ചുകൊണ്ടുപോകാന്‍ പ്രയാസമുണ്ട്. അധ്യക്ഷസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണം എന്നാണ് ആഗ്രഹമെന്നും സണ്ണി ജോസഫ് പറഞ്ഞു. നല്ല…

    Continue reading
    മമതയെ 16 മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ടിഎംസി; മുട്ടയേറ് ഭയന്ന് വീട്ടിലിരിക്കുന്നുവെന്ന് ബിജെപി
    • July 6, 2026

    പശ്ചിമ ബംഗാളില്‍ മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സൗത്ത് 24 പര്‍ഗാന സന്ദര്‍ശനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നാടകം ചൂട് പിടിക്കുന്നു. മമതയെ പതിനാറ് മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല എന്ന് ബിജെപിക്കെതിരെ ആരോപണം കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സൗത്ത് 24…

    Continue reading

    You Missed

    ‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

    ‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

    മമതയെ 16 മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ടിഎംസി; മുട്ടയേറ് ഭയന്ന് വീട്ടിലിരിക്കുന്നുവെന്ന് ബിജെപി

    മമതയെ 16 മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ടിഎംസി; മുട്ടയേറ് ഭയന്ന് വീട്ടിലിരിക്കുന്നുവെന്ന് ബിജെപി

    ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

    ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

    ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

    ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

    കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

    കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

    കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

    കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ