ഇടിയുടെ ആഘാതത്തിൽ പഞ്ചായത്തിലെ ഓഫീൻ്റെ ഗ്ലാസും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. അതേസമയം, മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനാണ് വാഹനം ഇടിച്ച് കേറ്റിയതെന്ന് നാട്ടുകാർ പറയുന്നു.
നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിൽ ഇടിച്ചു കയറി ഓഫീസിൻ്റെ ഒരു ഭാഗം തകർന്നു. നെയ്യാറ്റിൻകര കുന്നത്തുകാൽ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു. ഇടിയുടെ ആഘാതത്തിൽ ഓഫീൻ്റെ ഗ്ലാസും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനം അമിത വേഗതയിലെത്തി പഞ്ചായത്ത് ഓഫീസിൻ്റെ ഒരു ഭാഗം തകർക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം കാറിലുണ്ടായിരുന്നയാൾ അയാളുടെ ബന്ധുവിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ താടിയെല്ലിന് നിസാരമായി പരിക്കേറ്റിരുന്നു. മദ്യപിച്ച് വാഹനമോടിച്ചത് പൊലീസുകാരനാണെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിൻ്റെ നമ്പർ പൊലീസുകാരൻ്റേതാണ്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മാത്രമേ ഇത് വ്യക്തമാവൂ.