‘കുട്ടു’വിനെ തിരികെ കിട്ടി; ഉടമയുടെ സങ്കടം കണ്ട് തിരികെയേൽപിക്കുന്നുവെന്ന് മോഷ്ടാവ്

ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ ഈ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു ബഷീർ. 

പാലക്കാട്: മണ്ണാർക്കാട് നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ നായക്കുട്ടി കുട്ടുവിനെ തിരിച്ചുകിട്ടി. നായയെ മോഷ്ടിച്ചവർ തന്നെയാണ്  തിരികെ ഏൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ടാണ് വർക് ഷോപ്പ് ഉടമയായ ബഷീറിന്റെ നായക്കുട്ടിയെ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയിലെത്തിയ ആൾ കടയുടെ മുന്നിൽ കെട്ടിയിട്ടിരുന്ന നായയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നതായി കണ്ടത്. ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ ഈ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു ബഷീർ. 

അതിനിടെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ നായയെ എടുത്തുകൊണ്ടുപോയ ആൾതന്നെ ഇവിടെയെത്തി നായക്കുട്ടിയെ തിരികെ ഏൽപിച്ചത്. നായയെ നഷ്ടപ്പെട്ടതിൽ താൻ ഏറെ ദുഖിതനാണെന്ന് തിരിച്ചറിഞ്ഞാണ് കൊണ്ടുപോയ ആൾ തിരികെ എത്തിച്ചതെന്ന്  ബഷീർ വ്യക്തമാക്കി. എന്നാൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അയാൾ അപേക്ഷിച്ചതായി ബഷീറിന്റെ വാക്കുകൾ. എന്തായാലും കൈവിട്ടുപോയെന്ന് കരുതിയ നായക്കുട്ടിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബഷീർ.

  • Related Posts

    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ
    • May 15, 2026

    പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ്…

    Continue reading
    വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍
    • May 14, 2026

    കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര്‍ പിന്നീടിങ്ങോട്ടുളള കാല്‍…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘വില വർധനവ് ന്യായീകരണം അർഹിക്കുന്നില്ല’; ഇന്ധന വില വർദ്ധനവിന് എതിരെ പിണറായി വിജയൻ

    ‘വില വർധനവ് ന്യായീകരണം അർഹിക്കുന്നില്ല’; ഇന്ധന വില വർദ്ധനവിന് എതിരെ പിണറായി വിജയൻ

    NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

    NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

    രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

    രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

    ‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

    ‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

    ‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

    ‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്