കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് മൂന്നാമത്തെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ മൃതദേ​ഹം കണ്ടെത്തിയത്.

ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റേതാണ്. മറ്റൊന്ന് ഹിമാചൽ സ്വദേശിയായ എൻജിനീയറുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് സോണുകളായി തിരിച്ച് നടത്തുന്ന പരിശോധനയിൽ ഒന്നാംസോണിലും മൂന്നാം സോണിലും ആണ് അതീവ സാധ്യതാ ഇടമായി ദൗത്യസംഘം വിലയിരുത്തിയത്. മൂന്നാം സോണിലും മീനാക്ഷി പുഴയിലും ആകും ഇന്ന് പരിശോധന. രണ്ടാം ദിവസം ഒന്നാം സോണിൽ കേടാവർ നായകൾ സൂചന നൽകിയിരുന്നെങ്കിലും വിഫലമായിരുന്നു.

പാലത്തിനോട് ചേർന്ന പുഴയുടെ ഇരുവശങ്ങളിലും സംഘം തിരച്ചിൽ നടത്തി. വിവിധ മേഖലകളിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, എൻഡിആർഎഫ്, മറ്റ് സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്. ഇടവിട്ടുള്ള മഴ തിരച്ചിലിന് പ്രതികൂലമാകുന്നുണ്ട്. സംരക്ഷണഭിത്തി തകർന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളിൽ ആശങ്കയുയർത്തി. വരും മണിക്കൂറുകളിലെ മഴയുടെ കാഠിന്യമാകും രക്ഷാപ്രവർത്തനത്തിന്റെ വേഗത നിശ്ചയിക്കുക.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്