’10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’; കെ. സുരേന്ദ്രന്‍

സത്യപ്രതിജ്ഞചെയ്തു 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതൊക്കെ ചങ്ക് തൊടാതെ വിഴുങ്ങാൻ പോകുന്നു. അതിന് ഉദാഹരണം ആണ് മുനമ്പം വിഷയം. വഖഫിന്റെ കരാള ഹസ്തങ്ങളിൽ കുടുങ്ങിപ്പോയവരുടെ പ്രധാന പ്രശ്നമായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ അധികാരത്തിൽ കയറിയാൽ 10 മിനിട്ടിനുള്ളിൽ പരിഹരിക്കും എന്നാണ് പറഞ്ഞതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വഖഫ് ഭൂമിയല്ലെന്ന് നോട്ട് കൊടുക്കുമെന്നാണ് സതീശൻ പറഞ്ഞത്. വഖഫ് ബോർഡ് ഇത് വഖഫ് ഭൂമി ആണെന്ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു. അന്ന് തന്നെ ബിജെപി പറഞ്ഞിരുന്നു വി ഡി സതീശനും യുഡിഫ് ഉം മുനമ്പം നിവാസികളെയും സഭാനേതാക്കളെയും കബളിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും വെറുപ്പിച്ചുകൊണ്ട് ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആണ് വി ഡി സതീശൻ.

എന്ത് വ്യാജരേഖ ഉണ്ടാക്കിയാണ് ഇത് പോർട്ടലിൽ അപ്‌ലോഡ് ചെയ്തതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചോ. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വഖഫ് ബോർഡ് ഉണ്ടാക്കിയത് തന്നെ നിയമവിരുദ്ധമായി. എന്തെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വഖഫ് ബോർഡ് പിരിച്ചു വിടണം. ഈ വിഷയത്തിൽ UDF ന്റെ യും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ആത്മാർത്ഥതയുടെ ഒരംശം എങ്കിലും ബാക്കിയുണ്ടെങ്കിൽ പറഞ്ഞ വാഗ്ദാനം പാലിക്കണം. 10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞു മുനമ്പം നിവാസികളെ വഞ്ചിച്ചു. വഖഫ് ബോർഡ് അടിയന്തരമായി പിരിച്ചു വിടണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രത്തൻ ഖേൽക്കറുടെ നിയമനം കോൺഗ്രസിനെ പോലെ ഇരട്ടത്താപ്പുള്ള മറ്റൊരു പാർട്ടി ഇല്ല.

ഇതിന്റെ ന്യായീകരണം എന്താണ്. കെസി വേണുഗോപാലിനോട് ആണ് സഹതാപം. രാഹുൽഗാന്ധി പറഞ്ഞത് കേട്ട് എന്തൊക്കെ ചെയ്തു. 102 സീറ്റ്‌ യുഡിഎഫിന് ലഭിച്ചപ്പോൾ വോട്ട് ചോരി ആണെന്ന് ഞങ്ങൾ പറഞ്ഞില്ല. എന്ത് പരിതോഷികത്തിന്റെ ഭാഗമായാണ് നിയമനം.വി ഡി സതീശൻ നിയമിച്ചതെല്ലാം ഓരോ പരിതോഷികത്തിന്റെ ഭാഗമാണ്. കെസി വേണുഗോപാലും രമേശ്‌ ചെന്നിത്തലയും ഇതിൽ എന്ത് പറയുന്നു എന്ന് അറിയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Posts

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ
  • July 9, 2026

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ‘കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കെ കരുണാകരൻ കേരളത്തിൽ നാല് തവണ മുഖ്യമന്ത്രി, തിരുവനന്തപുരത്ത് എംപി,ജില്ലയുടെ എംഎൽഎയും ആയി. ഈ കാരണങ്ങളാൽ പേര് നൽകുന്നത് ഉചിതമായിരിക്കുമെന്ന്…

Continue reading
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം
  • July 9, 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃത‍ര്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി