സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്, 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

 സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക്  സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

അതേസമയം, മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ  സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല. മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓരോ ജില്ലകളിലെയും അവധിയിൽ ഉൾപ്പെട്ടവയും അല്ലാത്തവയും അടക്കമുള്ള വിവരങ്ങൾ അറിയാം

എറണാകുളം  

ശക്തമായ മഴയും  കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

തൃശൂര്‍ 

പ്രിയപ്പെട്ട കുട്ടികളെ, ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാൽ  പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

മലപ്പുറം

റെഡ് അലർട്ടിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട് 

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

കാസർകോട്

റെഡ് അലേർട്ട് സാഹചര്യത്തിൽ കാസർക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സി ബി എസ് ഇ, ഐ സി എസ് സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. കോളേജുകൾക്ക്  അവധി ബാധകമല്ല.

കണ്ണൂര്‍

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Related Posts

വനിത ടി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍പോരാട്ടം
  • October 8, 2024

വനിതകളുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. ദുബായില്‍ സെമി സാധ്യതക്കായി പാകിസ്താനുമായാണ് ഞായറാഴ്ച മത്സരിക്കുക. ഇന്ത്യയുടെ രണ്ടാം മാച്ചാണ് ഇത്. ആദ്യമത്സരത്തില്‍ ന്യൂസീലാന്‍ഡുമായി 58 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ദുബായില്‍ മൂന്നര മുതലാണ്…

Continue reading
ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം
  • October 8, 2024

ഗുസ്തിതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് സ്വർണ്ണം. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ കോൺഗ്രസ് ജയം ഉറപ്പിച്ചു. 5231 വോട്ടുകൾക്ക് ലീഡ് നേടി വിനേഷ് ഫോഗട്ട് ജയം ഉറപ്പിച്ചു. 9 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 5231 വോട്ടുകള്‍ക്ക് ഫോഗട്ട് മുന്നിലാണ്.ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ്…

Continue reading

You Missed

വനിത ടി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍പോരാട്ടം

വനിത ടി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍പോരാട്ടം

ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം

ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം

ഗവർണറെ തള്ളി സർക്കാർ; ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല, മുഖ്യമന്ത്രിയുടെ കത്ത്

ഗവർണറെ തള്ളി സർക്കാർ; ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല, മുഖ്യമന്ത്രിയുടെ കത്ത്

മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി

മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി

‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

ചെങ്കൊടി പാറിക്കാൻ തരിഗാമി; കശ്മീരിലെ കുൽഗാമിൽ സിപിഐഎം മുന്നിൽ

ചെങ്കൊടി പാറിക്കാൻ തരിഗാമി; കശ്മീരിലെ കുൽഗാമിൽ സിപിഐഎം മുന്നിൽ