കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിലെത്തിയ സുധീഷ് ഡിവൈഎഫ്ഐക്കാരെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതി

കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിലെത്തിയ സുധീഷ് ഡിവൈഎഫ്ഐക്കാരെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതി

പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. പൊലീസ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും  ചേർന്ന് ഇയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, മന്ത്രി വീണ ജോർജ്ജിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് രക്തഹാരം അണിയിച്ചതിന് പിന്നാലെ തുടങ്ങിയ വിവാദങ്ങൾ തീരുന്നില്ല. കാപ്പാ കേസ് പ്രതിക്കൊപ്പം പാർട്ടിയിലേക്കെത്തിയ കുമ്പഴ സ്വദേശി സുധീഷ് എസ്എഫ്ഐക്കാരെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലുള്ള പ്രതിയാണെന്ന വിവരം കഴിഞ്ഞ‌ ദിവസം പുറത്തുവന്നിരുന്നു. അതേ വ്യക്തിക്കെതിരെ വേറെയും ക്രിമിനൽ കേസുകളുണ്ട്.

2021 ഏപ്രില്‍ 4ന് വീണാ ജോര്‍ജ്ജിന്റെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിയാണ്. വടിവാളും കമ്പിവടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആർ. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്ത് ആയെന്ന് മന്ത്രി ആവർത്തിച്ച് വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, എംഎൽഎമാർക്കെതിരായ കേസുകളോട് താരതമ്യം ചെയ്തും ന്യായീകരണം തീർത്തു മന്ത്രി. അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാൻ പോയ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന് പിന്നാലെ കോൺഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്.

  • Related Posts

    സംസ്ഥാനങ്ങളിലെ കനത്ത ചൂട്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം
    • March 27, 2025

    കടുത്ത ചൂടിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ. ചൂട് കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലാതലത്തിൽ നടപടിയെടുക്കണമെന്നാണ് കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ നിർദേശം. കുടിവെള്ളം, ആവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള…

    Continue reading
    ഒന്നും പേടിക്കണ്ട, കേരള പൊലീസും ‘ഖുറേഷി എബ്രാം’വിളിച്ചാല്‍ അടിയന്തര സഹായം നല്‍കും; പൊലീസ് പേജിലെ പോസ്റ്റ് വൈറല്‍
    • March 27, 2025

    റീലീസിന് മുന്‍പ് തന്നെ കേരളത്തിലെ സിനിമാ പ്രേമികള്‍ എമ്പുരാന്‍ ഫീവര്‍ മോഡിലായിരുന്നു. റിലീസ് കഴിഞ്ഞ് മുഴുവന്‍ പോസിറ്റീവ് റിവ്യൂകള്‍ കൂടി വന്നതോടെ എമ്പുരാന്‍ ഇന്ത്യ മുഴുവന്‍ തരംഗമായി. പല ഓഫിസുകളും അവധി പോലും കൊടുത്ത് എമ്പുരാനെ വരവേല്‍ക്കുമ്പോള്‍ നമ്മുടെ സ്വന്തം കേരള…

    Continue reading

    You Missed

    സംസ്ഥാനങ്ങളിലെ കനത്ത ചൂട്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

    സംസ്ഥാനങ്ങളിലെ കനത്ത ചൂട്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

    ഒന്നും പേടിക്കണ്ട, കേരള പൊലീസും ‘ഖുറേഷി എബ്രാം’വിളിച്ചാല്‍ അടിയന്തര സഹായം നല്‍കും; പൊലീസ് പേജിലെ പോസ്റ്റ് വൈറല്‍

    ഒന്നും പേടിക്കണ്ട, കേരള പൊലീസും ‘ഖുറേഷി എബ്രാം’വിളിച്ചാല്‍ അടിയന്തര സഹായം നല്‍കും; പൊലീസ് പേജിലെ പോസ്റ്റ് വൈറല്‍

    ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം? വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

    ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം? വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

    കേരള മോഡലിൽ മാറാൻ മുംബൈ; രണ്ട് മാസത്തിൽ ഡിപിആർ തയ്യാറാകും; മഹാനഗരത്തിലേക്ക് വാട്ടർ മെട്രോ ഉടനെത്തും

    കേരള മോഡലിൽ മാറാൻ മുംബൈ; രണ്ട് മാസത്തിൽ ഡിപിആർ തയ്യാറാകും; മഹാനഗരത്തിലേക്ക് വാട്ടർ മെട്രോ ഉടനെത്തും

    താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

    താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

    മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും

    മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും