നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍; പ്രതിഷേധിക്കാന്‍ സിഐടിയു

സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായി ചുരുക്കി. എന്‍ എച്ച് എം സംസ്ഥാന ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. 19 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാന്‍ നീക്കമെന്ന് സിഐടിയു ആരോപിച്ചു.

ഒരു വര്‍ഷമായിരുന്ന കാലാവധി മൂന്ന് മാസമായി ചുരുക്കുന്നതോടെ മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ജോലി വിലയിരുത്തിക്കൊണ്ടുള്ള പെര്‍ഫോമന്‍സ് അപ്രൈസല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായി വരും. സര്‍ക്കാര്‍ എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തതയില്ലെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ പ്രതികരിക്കുന്നു.

നിപ, കൊവിഡ് കാലത്തൊക്കെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന്റെ വില കേരളം അറിഞ്ഞതാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ 40 ശതമാനം ഫണ്ടും ബാക്കി കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും ഉപയോഗിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഉത്തരവ് വന്നതോടെ തങ്ങളെ ഒഴിവാക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്നതില്‍ ജീവനക്കാര്‍ ആശങ്കയിലാണ്.

സംസ്ഥാനത്ത് 17000 ത്തോളം എന്‍ എച്ച് എം ജീവനക്കാരാണ് ഉള്ളത്. സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് സിഐടിയു തീരുമാനിച്ചിരിക്കുന്നത്.മന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ സൂചിപ്പിക്കുന്നു. പ്രതിഷേധം സ്വാഭാവികമായി ഉയര്‍ന്നു വരുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ സിഐടിയു പ്രതികരിച്ചു.

Related Posts

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം
  • July 23, 2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക്. ഡൽഹി ജന്തർമന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കൾ. ജന്തർമന്തർ ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചു. സിജെപിയുടെ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പർ…

Continue reading
‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ
  • July 23, 2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ സമരം തകർക്കാൻ ബിജെപി ഗുണ്ടകളെ അയയ്ക്കുന്നെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. സമരത്തിൽ ഗുണ്ടകൾ നുഴഞ്ഞു കയറുന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ചർച്ചകൾക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി