‘പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല, വിദേശരാജ്യങ്ങളിൽ നിന്നും കുട്ടികൾ കേരളത്തിലേക്ക് എത്തും’; വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി


സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു വഹിച്ചിട്ടുള്ളത് അമ്മമാർ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ അമ്മമാർക്കെന്നും അധ്യാപകരും മാതാപിതാക്കളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണം.

എന്റെ മനസ്സിൽ മുഴുവൻ കുട്ടികാലമാണ്. ഇന്ന് മഴ പെയ്യുന്നില്ല എന്ന സങ്കടം ഉണ്ട്. നമ്മൾ ഒക്കെ പഠിക്കുമ്പോൾ ഉറപ്പായും മഴ പെയ്യുമായിരുന്നു. ആദ്യം സ്കൂളിൽ അച്ഛൻ വന്നത് അഡ്മിഷനായി. പിന്നീട് പ്രീ ഡിഗ്രിക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷെ ഇന്ന് അങ്ങനെ അല്ല.

കുഞ്ഞുങ്ങൾ ജീവിക്കുന്നത് പുതിയ കാലത്തിലാണ്. പുതിയ കണ്ടുപിടിത്തങ്ങൾ നിർമിത ബുദ്ധികൾ ഉണ്ടാകുന്നു.മനുഷ്യന്റെ കണ്ടുപിടിത്തം നമ്മളെക്കാൾ ബുദ്ധി ഉള്ളത് ആകുന്നു. നമ്മുടെ കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾ പല പ്രധാനപ്പെട്ട സർവകലാശാലയിലും പഠിക്കുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നടത്തിയത് വലിയ മുന്നേറ്റമാണ്.

വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളത്തെ മാറ്റുക ലക്ഷ്യം. അത് കേരളത്തിൽ ഉണ്ടാകും എന്ന് വാക്ക് നൽകുന്നു. പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല. വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുട്ടികൾ കേരളത്തിലേക്ക് എത്തും.ഏറ്റവും വലിയ നിക്ഷേപം പുതിയ തലമുറ. മയക്കുമരുന്നിന് എതിരായി ശക്തമായ നിലപാട് എടുക്കണം. കൂട്ടുകാരെ മയക്കുമരുന്നിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Posts

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം
  • June 8, 2026

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു . ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്.ജില്ലയിൽ പകർച്ചപനിയും വ്യാപകമാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ്…

Continue reading
‘ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം’; ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശ
  • June 8, 2026

ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട, പാലക്കാട് പല്ലശന സ്വദേശിയായ ഒന്‍പതു വയസുകാരി വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍. കൈ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെതാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

‘ജി സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുന്നു; പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ?’; രൂക്ഷ വിമര്‍ശനവുമായി എച്ച് സലാം

‘ജി സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുന്നു; പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ?’; രൂക്ഷ വിമര്‍ശനവുമായി എച്ച് സലാം

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്