പൊട്ടിയ പതാക കെട്ടാൻ പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ പതാക ഉയർത്തലിൽ വിവാദം. പൊട്ടിയ പതാക കെട്ടാൻ സ്കൂൾ വിദ്യാർത്ഥിയെ സംഘാടകർ കൊടിമരത്തിൽ കയറ്റി. എംഎൽഎ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്.

നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ തുടക്ക ദിവസമായിരുന്നു വിവാദം. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പതാക ഉയർത്തൽ തീരുമാനിച്ചിരുന്നത്. മത്സരങ്ങൾക്ക് മുന്നോടിയായി പതാക കെട്ടാൻ വേണ്ടിയാണ് പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ അടക്കമുള്ളവർ നോക്കി നിൽക്കെയാണ് സംഭവം.

പതാക കെട്ടിയ വിദ്യാർത്ഥി സുരക്ഷിതമായി താഴെയിറങ്ങി. എന്നാൽ ചടങ്ങിന് പതാക ഉയർത്തിയപ്പോൾ കയറിൽ കുരുങ്ങി. ഇതോടെ സംഘാടകർ പതാക വലിച്ചു പൊട്ടിച്ചു. വീണ്ടും താഴെ എത്തിച്ച് പതാക കെട്ടി. ചടങ്ങ് നടത്തി. വിഷയം വിവാദമായെങ്കിലും ആരും പരാതി നൽകിയിട്ടില്ല.

Related Posts

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും
  • May 16, 2026

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ലീഗിന് 5 മന്ത്രിസ്ഥാനം നൽകും. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ ധാരണ ഉണ്ടാകും. ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് ക്യാബിനറ്റ് പദവി കൂടി നൽകാൻ…

Continue reading
വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും
  • May 16, 2026

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. UDF- ഭരണത്തിൽ എത്തിയാൽ ആശാ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന