ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യ നൽകിയ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും  കക്ഷി ചേർന്നിട്ടുണ്ട്. വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തന്റെ പരാതിയുടെ  അടിസ്ഥാനത്തിലാണ് എഡിഎമ്മിനെതിരായ ആരോപണമെന്നാണ് ദിവ്യയുടെ പ്രധാന വാദം.

കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയും ദിവ്യ ആയുധമാക്കുന്നു. മൊഴികൾ കോടതിയിൽ എത്താതെ ഒളിപ്പിക്കുന്നുവെന്നും ദിവ്യ ഹർജിയിൽ വാദിക്കുന്നു. പിപി ദിവ്യയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശം.

അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഈ പരാമർശം റിമാൻഡ് റിപ്പോർട്ടിലുമുണ്ട്. മറ്റൊരാളും ആശ്രയത്തിനില്ലാത്ത രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തിൽ ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്ക്കെതിരെയുള്ളത്.

Related Posts

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ
  • April 21, 2025

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യാക്കോബായ സഭ. വിടവാങ്ങിയത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യൻ ആണെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. ലാളിത്യത്തിൻ്റെ മഹാ ഇടയനായിരുന്നു ഫ്രാൻസ് മാർപാപ്പ. അദ്ദേഹത്തിന്റെ വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും…

Continue reading
അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ
  • April 21, 2025

2013 മാര്‍ച്ച് 13നാണ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ ആഗോള കത്തോലിക്കാ സഭയുടെ ഇടയനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. പുതിയ മാര്‍പാപ്പയെ എന്ത് പേരിലറിയപ്പെടുമെന്ന ചോദ്യത്തിന് വത്തിക്കാനില്‍ നിന്ന് ലഭിച്ച ഉത്തരം ഫ്രാന്‍സിസ് എന്നാണ്. എല്ലാവര്‍ക്കും അതൊരു അത്ഭുതമായി. കാരണം, അതുവരെ ഒരു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR

ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR