ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഗസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ഇന്ത്യ തുടരുന്ന മൗനത്തിനും കേന്ദ്രസർക്കാരിന്റെ വിദേശനയത്തിനും എതിരെയാണ് സോണിയ ഗാന്ധിയുടെ വിമർശനം. ലോകം ശബ്ദം ഉയർത്തുമ്പോൾ ഗസയിൽ ഇന്ത്യയ്ക്ക് മൗനം. പലസ്തീനുവേണ്ടി ശബ്ദമുയർത്തുക എന്നത് ഇന്ത്യൻ ദേശീയതയുടെ അനിവാര്യതയാണ്. മോദി സർക്കാരിന്റെ മൗനവും നിഷ്ക്രിയത്വവും ദേശീയ താൽപ്പര്യത്തിന് വിരുദ്ധം. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം തെറ്റായ തീരുമാനമെന്നും ലേഖനത്തിൽ സോണിയാഗാന്ധി ചൂണ്ടിക്കാട്ടി.

പലസ്തീൻ, ഇറാൻ തുടങ്ങിയ സഖ്യ കക്ഷികളിൽ നിന്ന് ഇന്ത്യ അകന്നു. പലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം വീണ്ടെടുക്കണമെന്നും, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ലേഖനം എക്സിൽ റീപോസ്റ്റ് ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.

Related Posts

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം
  • September 26, 2026

നാഗാലാൻഡിൽ വ്യാജ മദ്യം കുടിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാൻഡിലെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്. സംഭവം അന്വേഷിക്കുന്നതിനും,…

Continue reading
‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ
  • September 26, 2026

ഛത്തീസ്ഗഡ്: മതപരിവർത്തനം ആരോപിച്ചുള്ള ന്യൂനപക്ഷ പീഡനവും സംഘർഷവും വർധിച്ചതോടെ ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ്. ‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’ എന്നാണ് ബോർഡിൽ ഉള്ളത്. ക്രിസ്ത്യൻ പള്ളി അധികൃതർ തന്നെയാണ് ബോർഡ് സ്ഥാപിച്ചത്. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിലെ…

Continue reading

You Missed

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ