പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍


ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി.

കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീഗെഹള്ളിയിലെ സായ് ഗ്രീന്‍ അപ്പാര്‍ട്ട്മെന്റില്‍ സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇവരുടെ ഇളയ മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സോമസുന്ദറിന്റെ മൂത്ത മകളാണ് ശ്വേത.

പ്രണയബന്ധത്തെ എതിര്‍ത്തതിനായിരുന്നു അരുംകൊല എന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. ശ്വേതയ്ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ കടത്തെക്കുറിച്ച് മാതാപിതാക്കള്‍ നിരന്തരം ചോദ്യം ചെയ്തിരുന്നത് കുടുംബത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കെന്നത്തുമായി ശ്വേത അപ്പാര്‍ട്ട്‌മെന്റിലെത്തി. ഈ സമയം അമ്മ മുത്തുലക്ഷ്മി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടെ മുത്തുലക്ഷ്മിയുമായി ശ്വേതയും കെന്നത്തും തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ, വാള്‍ ഉപയോഗിച്ച് ഇവര്‍ അമ്മയെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ മുത്തുലക്ഷ്മി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റാരെങ്കിലും വരുന്നതിന് മുന്‍പ് വീട്ടിലെ രക്തക്കറ ഇരുവരും തുടച്ചുമാറ്റി. എന്നാല്‍ പിന്നാലെ സുപ്രിയ വീട്ടിലേക്ക് എത്തുകയായിരുന്നു. ശ്വേത സുപ്രിയയെ തടഞ്ഞുവെക്കുകയും കെന്നത് വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷമാണ് സോമസുന്ദര്‍ വീട്ടിലേക്ക് വരുന്നത്. അച്ഛനേയും മകളും കാമുകനും വെറുതേ വിട്ടില്ല. ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ സോമസുന്ദര്‍ വീടിന് പുറത്തേക്ക് ഓടിയെങ്കിലും വഴിയില്‍ വീണ് മരിച്ചു.

ഇഷ്ടമുള്ള ഒരു കാര്യവും ചെയ്യാന്‍ ചെറുപ്പം മുതല്‍ അമ്മ തന്നെ അനുവദിച്ചിരുന്നില്ലെന്നാണ് ശ്വേത പറയുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടപ്പെട്ട ഇടങ്ങളില്‍ പോകാനോ തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒടുവില്‍ തന്റെ പ്രണയത്തെ കൂടി എതിര്‍ത്തതോയൊണ് ശ്വേതയ്ക്ക് വൈരാഗ്യമുണ്ടാക്കിയത്.

കൊലപാതകം നടന്ന് പിറ്റേ ദിവസം പോണ്ടിച്ചേരി സ്റ്റേഷനില്‍ നിന്നാണ് ശ്വേത പിടിയിലായത്. പുതുച്ചേരിയില്‍ ബീച്ചുകളിലുള്ള കുടിലുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു കെന്നത്ത്. ഇന്നലെയാണ് ഇയാള്‍ പിടിയിലായത്. പോണ്ടിച്ചേരിയിലെ ഒരു ബാറില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Related Posts

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം
  • September 26, 2026

നാഗാലാൻഡിൽ വ്യാജ മദ്യം കുടിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാൻഡിലെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്. സംഭവം അന്വേഷിക്കുന്നതിനും,…

Continue reading
‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ
  • September 26, 2026

ഛത്തീസ്ഗഡ്: മതപരിവർത്തനം ആരോപിച്ചുള്ള ന്യൂനപക്ഷ പീഡനവും സംഘർഷവും വർധിച്ചതോടെ ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ്. ‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’ എന്നാണ് ബോർഡിൽ ഉള്ളത്. ക്രിസ്ത്യൻ പള്ളി അധികൃതർ തന്നെയാണ് ബോർഡ് സ്ഥാപിച്ചത്. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിലെ…

Continue reading

You Missed

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ