25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; 16 കോടി രൂപ എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ; സുജിതയ്ക്ക് വേറെയും അക്കൗണ്ടുകൾ

കൊച്ചി ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 25 കോടിയിൽ 16 കോടിയും എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ. ഈ അക്കൗണ്ട് ഉടമ മറ്റൊരു തട്ടിപ്പ് കേസിൽ ജയിലിലാണ്. ഹൈദരാബാദിലെത്തി ഇയാളുടെ അറസ്റ്റും അടുത്ത ദിവസം രേഖപ്പെടുത്തും. അറസ്റ്റിലായ സുജിതയ്ക്ക് തട്ടിപ്പിനായി വേറെയും അക്കൗണ്ടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. നിർണായക വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

തനിക്ക് വീട്ടുജോലി ആ‌ണെ സുജിത പറഞ്ഞത് കള്ളം എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിലൂടെ വന്ന പണം വിദേശത്തേക്ക് അയച്ചതും സുജിതയാണ്. തുക കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നു. സംഘത്തിലുള്ള മലയാളികളാണ് സുജിതയെ തട്ടിപ്പ് സംഘത്തിൽ എത്തിച്ചത്. കേസിലെ മറ്റു മലയാളികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.

ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ വിളിച്ച ഡാനിയേൽ മലയാളിയാണെന്നും പൊലീസ് കണ്ടെത്തി. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. പരാതിക്കാരൻ 20 ഓളം അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് കേസിൽ അറസ്റ്റിലായ സുജിതയുടെ അക്കൗണ്ടിലേക്ക് പണം എത്തി.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്