സൗദിയിലെങ്ങും ആഘോഷങ്ങള്‍; ഇന്ന് സൗദി സ്ഥാപകദിനം

ഇന്ന് സൗദി സ്ഥാപക ദിനം. മൂന്ന് പതിറ്റാണ്ട് നീണ്ട ഐക്യത്തിന്റെയും ഒരുമയുടെയും സ്മരണ പുതുക്കുകയാണ് രാജ്യം. സൗദിയിലെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. (Saudi Founding Day 2025)

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം 2022 മുതല്‍ ഫെബ്രുവരി 22-ന് സൗദി സ്ഥാപക ദിനം ആചരിക്കുകയാണ്. 1727 ഫെബ്രുവരിയില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യമായി സൗദി അറേബ്യക്ക് രൂപം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഗോത്രങ്ങളും നാട്ടുരാജ്യങ്ങളുമായി ഭിന്നിച്ചു നിന്നിരുന്ന രാജ്യത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്തിന്റെ സ്മരണ പുതുക്കുകയാണ് രാജ്യം. സ്ഥാപക ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് സൌദിയില്‍ നടക്കുന്നത്. സൈനിക പരേഡ്, വെടിക്കെട്ട്, ഡ്രോണ്‍ ഷോ, ലൈറ്റ് ഷോ, സംഗീത പരിപാടികള്‍, കലാ വിരുന്നുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി പല പരിപാടികളും രാജ്യത്തുടനീളം ഉണ്ടാകും. പ്രധാന നഗരങ്ങളില്‍ റോഡുകളും കെട്ടിടങ്ങളും പച്ച ലൈറ്റുകളും ദേശീയ പതാകകളും കൊണ്ട് അലങ്കരിച്ചു. സൗദിയില്‍ ഇന്ന് പൊതു അവധിയാണ്.

ഇന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങള്‍ നാളെ അവധി നല്കണം എന്നാണ് നിര്‍ദേശം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ സൗദി ഒരു പരിവര്‍ത്തന യുഗത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി ലക്ഷ്യമിട്ട് വിഷന് 2030 പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് രാജ്യം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്