സമ്മാനത്തുക വര്‍ധിപ്പിച്ച് വിംബിള്‍ഡണ്‍; നാല് ഗ്രാന്‍സ് സ്ലാമുകളിലും തുക കൂട്ടി

വര്‍ഷങ്ങളായി വിംബിള്‍ഡണ്‍ വേദികളില്‍ നിന്ന് ഉയര്‍ന്നുകേട്ട ആവശ്യത്തിന് ഒടുവില്‍ പരിഹാരം കണ്ടിരിക്കുകയാണ് വിംബിള്‍ഡന്‍ ടെന്നിസ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഓള്‍ ഇംഗ്ലണ്ട് ക്ലബ് അധികാരികള്‍. ഓരോ മത്സരത്തില്‍ നിന്നും ടിക്കറ്റ് വില്‍പ്പന, സംപ്രേക്ഷണ അവകാശം തുടങ്ങിയ ഇനങ്ങളില്‍ ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായി സമ്മാന തുകയിലും മാറ്റം വരുത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തിന് നേരെയാണ് ഒടുവില്‍ ഓള്‍ ഇംഗ്ലണ്ട് കബ്ബ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. തീരുമാനം നടപ്പിലാകുന്നതോടെ ഈ വര്‍ഷത്തെ വിംബിള്‍ഡണിനുള്ള മൊത്തം സമ്മാനത്തുകയില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കും. ഈ മാസം 30ന് ആരംഭിച്ച് ജൂലൈ 13 ന് അവസാനിക്കുന്ന തരത്തിലാണ് ഇത്തവണ മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഈ വര്‍ഷം, പുരുഷ, വനിതാ സിംഗിള്‍സ് ചാമ്പ്യന്മാര്‍ക്ക് മൂന്ന് മില്യണ്‍ പൗണ്ട് (ഏകദേശം 35 കോടിയോളം രൂപ) വീതം ലഭിക്കും. ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്ന കളിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പത്ത് ശതമാനം വര്‍ധിപ്പിച്ച് 66,000 പൗണ്ട് (ഏകദേശം 75 ലക്ഷം രൂപക്കടുത്ത്) ലഭിക്കും. ഡബിള്‍സ് ഇനങ്ങളുടെ സമ്മാനത്തുക നിലവിലുള്ളതിന്റെ 4.4 ശതമാനവും മിക്‌സഡ് ഡബിള്‍സിന്റേത് 4.3 ശതമാനവും വര്‍ദ്ധിപ്പിച്ചു. വീല്‍ചെയര്‍, ക്വാഡ് വീല്‍ചെയര്‍ വിഭാഗങ്ങളില്‍ 5.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

വേതനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ കളിക്കാരുമായി സംസാരിച്ചതായും ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്നും ഓള്‍ ഇംഗ്ലണ്ട് ചെയര്‍മാന്‍ ഡെബോറ ജൊവാന്‍സ് പറഞ്ഞു. കളിക്കാരുടെ പ്രതികരണങ്ങളും അഭിപ്രയങ്ങളും ഗൗരത്തോടെ കാണുന്നതായും അദ്ദേഹം പറഞ്ഞു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്