സംസ്ഥാനത്ത് പെരുമഴയിൽ വ്യാപക നാശനഷ്ടം; 14 ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് പെരുമഴയിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് 14 ക്യാമ്പുകൾ തുറന്നു. 71 കുടുംബങ്ങളിൽ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കോന്നിയിലും കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും വീടുകൾ തകർന്നു. കനത്ത കാറ്റിൽ ഇടുക്കി തൊപ്പിപ്പാളയിൽ വീടിന്റെ മേൽക്കൂര പറന്നു പോയി. മഴ ശക്തമായതോടെ കോഴിക്കോട് മാവൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കനത്തമഴയിൽ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.

ദേശീയപാതയിൽ കോഴിക്കോട് വടകരയിൽ വിള്ളൽ. കണ്ണൂർ കുപ്പത്തും വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല. മഴക്കാലം നേരത്തെയെത്തിയതിനാൽ വാർഷിക അറ്റകുറ്റപണി നടത്താനായില്ലെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല.

സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്