ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഇന്നും 80000 കടന്നു; ഇന്ന് ദര്‍ശനം നടത്തിയത് 80984 ഭക്തര്‍

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഇന്നും 80000 കടന്നു. ഇന്ന് ദര്‍ശനം നടത്തിയത് 80984 ഭക്തര്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഭക്ത ജനങ്ങളുടെ എണ്ണം 80000 കടക്കുന്നത്. സ്‌പോട് ബുക്കിംഗ് 16584 ആണ്.

ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. മണ്ഡല കാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയത് ഇന്നലെയായിരുന്നു. 88751 പേരാണ് ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. സ്‌പോട് ബുക്കിംഗിലും വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടാകുന്നത്.

ഇന്നലെ 15514 പേരാണ് സ്‌പോട് ബുക്കിംഗിലൂടെ എത്തിയത്. പുല്‍മേട് വഴി ഇന്നലെ 768 പേര്‍ ദര്‍ശനത്തിനെത്തി. മണ്ഡലകാലത്തിനായി നടന്ന തുറന്ന ശേഷം ആകെ 10,02,196 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ഇതുവഴി ദേവസ്വം ബോര്‍ഡിന് 15 കോടി 89 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിച്ചതെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

Related Posts

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ
  • May 15, 2026

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു.പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ…

Continue reading
ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ
  • May 15, 2026

പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി