വാടകയ്ക്ക് എടുത്ത കാര്‍ മടക്കി ചോദിച്ചു; ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി ഏഴ് കിലോമീറ്റര്‍ വാഹനം ഓടിച്ച് ക്രൂരത

തൃശൂര്‍ എരുമപ്പെട്ടിയില്‍ വാടകയ്ക്ക് എടുത്ത കാര്‍ മടക്കി ചോദിച്ച ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചു. ഏഴു കിലോമീറ്റര്‍ അധികം ദൂരം ബോണറ്റില്‍ തൂങ്ങിക്കിടന്ന ഉടമയെ വാഹനം തടഞ്ഞു നിര്‍ത്തി നാട്ടുകാരാണ് രക്ഷിച്ചത്. സംഭവത്തില്‍ കുറ്റൂര്‍ സ്വദേശി ബക്കറിനെതിരെ കേസെടുത്തു.

കഴിഞ്ഞമാസം മകളുടെ വിവാഹ ആവശ്യത്തിന് കുറ്റൂര്‍ സ്വദേശി ബക്കര്‍ സോളമന്റെ കാര്‍ വാങ്ങിയിരുന്നു. കാര്‍ ലഭിക്കാതായതോടെ ബക്കറിന്റെ വീട്ടിലെത്തി തിരക്കി. കാര്‍ കാണാത്തതിനെത്തുടര്‍ന്ന മടങ്ങി വരുന്നതിനിടയിലാണ് വെള്ളറക്കാട് വച്ച് വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സോളമന്‍ കാര്‍ തടഞ്ഞുനിര്‍ത്തി. സംസാരിക്കുന്നതിനിടയില്‍ ബക്കര്‍ വാഹനം മുന്നോട്ടെടുത്തു. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കുന്നതിന് വേണ്ടി ബോണറ്റില്‍ പിടിച്ചതോടെ വാഹനം നിര്‍ത്താതെ മുന്നോട്ട് എടുക്കുകയായിരുന്നു.

ബോണറ്റില്‍ സോളമന്‍ തൂങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് വാഹനം തടഞ്ഞുനിര്‍ത്തി രക്ഷിച്ചത്.ബക്കറിന് കസ്റ്റഡിയിലെടുത്ത് എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI