വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂരില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. തയ്യില്‍ സ്വദേശി ശരണ്യയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമാണ് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ ശ്രമം. (mother who killed her baby few years back attempted to kill herself)

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഉള്ളതിനാല്‍ ശരണ്യ ചെന്നൈയിലായിരുന്നു താമസം. കേസിന്റെ വിചാരണ നടപടികള്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് തുടങ്ങേണ്ടതായിരുന്നു. ഇതിനായി കണ്ണൂരിലേക്ക് വരികയായിരുന്നു ശരണ്യ. ഇതിനിടെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ശരണ്യയെ അവശനിലയില്‍ കണ്ടെത്തിയത്. മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചതാണെന്ന് ആശുപത്രിയിലേക്ക് എത്തിച്ചവരോട് ശരണ്യ പറഞ്ഞിരുന്നു. ശരണ്യയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

2020 ഫെബ്രുവരി 17നാണ് കാമുകനൊപ്പം ജീവിക്കാനായി ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശരണ്യക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്