റോഡിനായി സ്ഥലംവിട്ടു നൽകിയ ഉടമയ്ക്ക് പണം നൽകിയില്ല; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി

റോഡിനായി സ്ഥലംവിട്ടു നൽകിയ ഉടമയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി. ആരോഗ്യവകുപ്പിന്റെ രണ്ട് കാറുകളാണ് ജപ്തി ചെയ്തത്. ശാസ്തമംഗലം സ്വദേശി പ്രകാശ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം അഡീഷണൽ സബ് കോടതിയുടെ നടപടി.

2009ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് കുമാരപുരത്ത് സ്ഥലം ഉടമയിൽ നിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. സ്ഥലത്തിന് നഷടരപരിഹാരം വാഗ്ദാനം ചെയ്തായിരുന്നു സ്ഥലം ഏറ്റെടുത്തിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. അഞ്ച് വർഷം മുൻപ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവും സർക്കാർ പാലിച്ചില്ല. പിന്നീടാണ് ജപ്തി നടപടിയിലേക്ക് കോടതി കടന്നത്. സർക്കാരിന്റെ പൊതുമുതൽ ജപ്തി ചെയ്തുകൊണ്ട് നഷ്ടപരിഹാരം സ്വകാര്യ വ്യക്തിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഇതിന്റെ ഭാ​ഗമായിട്ടാണ് ആരോ​ഗ്യവകുപ്പിന്റെ രണ്ട് കാറുകൾ ജപ്തി ചെയ്തത്. ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലുള്ള കാറുകളാണ് ജപ്തി ചെയ്തത്. ആരോ​ഗ്യ വകുപ്പിന്റെ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് എർട്ടി​ഗ കാറുകളിൽ ഇന്നലെ ജപ്തി നോട്ടീസ് പതിപ്പിച്ചത്. വൈകാതെ വാഹനം ലേലത്തിലേക്ക് പോകാനുള്ള നടപടിയിലേക്ക് കടക്കും.

Related Posts

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
  • July 2, 2026

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

Continue reading
പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ
  • July 2, 2026

മദ്യപിച്ചു വാഹനം ഓടിച്ചു, യൂട്യൂബർ പൊലീസ് പിടിയിൽ. കാസർഗോഡ് പെരുമ്പള സ്വദേശിനി ധന്യക്കെതിരെ കുമ്പള പൊലീസ് ആണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്ഐആർ.`ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവമാണ് യുവതി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി