മുംബൈ മിറ്റിയോഴ്‌സിന്റെ ആധിപത്യം; വമ്പൻ പോരിൽ ജയം, ഒന്നാം സ്ഥാനം ഉറപ്പിച്ചു

ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിലെ കരുത്തരുടെ പോരില്‍ മുംബൈ മിറ്റിയോഴ്‌സിന് ജയം. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-1ന് തോല്‍പ്പിച്ച് മുംബൈ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. സ്‌കോര്‍: 15-13, 15-13, 20-18, 15-10. ശുഭം ചൗധരി പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബര്‍ 24ന് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ നാലാം സ്ഥാനക്കാരായിരിക്കും മുംബൈയുടെ എതിരാളികള്‍. 7 മത്സരങ്ങളില്‍ ആറും ജയിച്ച മുംബൈ, 17 പോയിന്റുമായാണ് ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയത്. തോറ്റെങ്കിലും ബെംഗളൂരു ടോര്‍പ്പിഡോസിന്റെ രണ്ടാം സ്ഥാനത്തിനും ഇളക്കമില്ല, ഏഴില്‍ അഞ്ച് ജയവുമായി 14 പോയിന്റ്. മൂന്നാം സ്ഥാനക്കാരുമായാണ് 24ന് ബെംഗളൂരിന്റെ സെമിപോരാട്ടം.

ആദ്യരണ്ട് സെറ്റുകളിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മുംബൈ സെറ്റര്‍ ഓം ലാഡിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. മാത്തിയാസ് ലോഫ്‌റ്റെസ്‌നസിന്റെയും ശുഭം ചൗധരിയുടെയും സ്‌പൈക്കുകള്‍ കൂടി വന്നതോടെ മിറ്റിയോഴ്‌സ് കരുത്താര്‍ജ്ജിച്ചു. ബെംഗളൂരുവിന് വേണ്ടി ജോയല്‍ ബെഞ്ചമിന്‍ മികച്ച പ്രകടനം നടത്തിയെങ്കിലും, പീറ്റര്‍ ഓസ്റ്റ്‌വിക്കിന്റെ മികച്ച ബ്ലോക്കുകള്‍ മിറ്റിയോഴ്‌സിന് സഹായകമായി.
അമിത് ഗുലിയയുടെ ശക്തമായ സ്‌പൈക്കുകളും ബെംഗളൂരിന് നിര്‍ണായക ലീഡ് നല്‍കി. ആദ്യരണ്ട് സെറ്റുകള്‍ മുംബൈ നേടി. മൂന്നാം സെറ്റില്‍ ബെംഗളൂരു തിരിച്ചടിച്ചു. മുജീബിനൊപ്പം പെന്റോസും ചേര്‍ന്ന് പ്രതിരോധം ശക്തമാക്കി. അമിത് ഗുലിയ സമ്മര്‍ദം ചെലുത്തിയെങ്കിലും സൂപ്പര്‍ പോയിന്റ് ഉള്‍പ്പെടെ സെറ്റ് ബെംഗളൂരിന് അനുകൂലമാക്കി. പെന്‍ റോസിന്റെ സ്‌പൈക്കിലൂടെ 20-18ന് അവര്‍ സെറ്റും നേടി മുംബൈയുടെ ജയം വൈകിപ്പിച്ചു. ഒരു സെറ്റ് വഴങ്ങിയെങ്കിലും, കാര്‍ത്തിക്കിന്റെ കിടിലന്‍ സര്‍വുകളിലൂടെയും, ഓം ലാഡിന്റെ സ്ലോ സെര്‍വിലൂടെയും മിറ്റിയോഴ്‌സ് വീണ്ടും ആധിപത്യം സ്ഥാപിച്ചു. ലോഫ്‌റ്റെസ്‌നസിന്റെ ബ്ലോക്കിലൂടെ നിര്‍ണായക ജയം സ്വന്തമാക്കിയ ബെംഗളൂരു, ലീഗ് ഘട്ടത്തിലെ തങ്ങളുടെ ഒന്നാം സ്ഥാനത്തിനും സിമന്റ്പാകി. ലീഗില്‍ ഇന്ന് വിശ്രമദിനമാണ്, മത്സരങ്ങളില്ല. 24നാണ് സെമിഫൈനല്‍ പോരാട്ടങ്ങള്‍. കലാശക്കളി 26ന്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി