മധുര ഐ.ടി.ഐ.യിൽ റാഗിംഗ് ക്രൂരത; മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ

തമിഴ്നാട്ടിലെ മധുര തിരുമംഗലം ഐ.ടി.ഐയിൽ ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിംഗ് പീഡനം. മൂന്ന് സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 18-ന് നടന്ന സംഭവം മറ്റൊരു വിദ്യാർഥി പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്.

കോളേജ് ഹോസ്റ്റൽ മുറിയിൽ വെച്ച് ഒന്നാം വർഷ വിദ്യാർഥിയെ മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വിദ്യാർഥിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചെരുപ്പുകൊണ്ട് അടിക്കുന്നതുൾപ്പെടെയുള്ള പീഡനങ്ങൾ വീഡിയോയിൽ വ്യക്തമാണ്.

സംഭവം പുറത്തായതിനെ തുടർന്ന് പീഡനത്തിനിരയായ വിദ്യാർഥിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹോസ്റ്റലിൽ റാഗിംഗ് പതിവായി നടന്നിരുന്നതായും മറ്റ് വിദ്യാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളെ ശാരീരികമായും മാനസികമായും തളർത്തുന്ന ഇത്തരം പ്രവൃത്തികൾ തടയുന്നതിൽ ഹോസ്റ്റൽ അധികൃതർക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം