മണ്ണാറശ്ശാല ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ, നാഗരാജാവിന് കാണിക്ക അർപ്പിച്ച് താരം

മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ വെളുപ്പിന് 4 മണിയോടെ ആണ് സുഹൃ ത്ത് സനൽകുമാറിനൊപ്പം മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. മോഹൻലാൽ ക്ഷേത്രം സന്ദർശിക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹൻലാൽ മടങ്ങിയത്.ക്ഷേത്ര ഭാരവാഹികളായ നാഗദാസ്,ജയദേവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പ്രസിദ്ധമായ നാ​ഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവസർപ്പമായ വാസുകിയും നാ​ഗയക്ഷിയുമാണ് പ്രധാന മൂർത്തികൾ. നിലവറയിൽ വിഷ്ണു സർപ്പമായ അനന്തനുമുണ്ട്.

മാസങ്ങൾക്ക് മുമ്പ് ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയിരുന്നു. പുലർച്ചെ 5.30-നാണ് അദ്ദേഹം ഇരിക്കൂർ മാമാനിക്കുന്ന് ക്ഷേത്രത്തിലെത്തിയത്. അന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ‘മറികൊത്തൽ’ നടത്തിയിരുന്നു.ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാെ അന്ന് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്