ബ്രസീലിന് വീണ്ടും സമനിലകുരുക്ക്; വെനസ്വേലയെ തകര്‍ത്ത് ചിലി

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പെറുവിനോട് ഒരു ഗോള്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ വീണ്ടും സമനിലയില്‍ കുരുങ്ങി. ഉറുഗ്വായുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്. സാല്‍വദോറിലെ ഫോണ്ടേ നോവാ അരീനയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 55-ാം മിനുറ്റില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഫെഡെ വാല്‍വെര്‍ദെയുടെ തകര്‍പ്പന്‍ അടിയില്‍ ഉറുഗ്വെയാണ് ആദ്യം ലീഡ് എടുത്തത്. ബോക്സിന് പുറത്ത് നിന്നുതിര്‍ത്ത മിന്നലടി ബ്രസീല്‍ കീപ്പര്‍ ഏഡേഴ്‌സണെ കാഴ്ച്ചക്കാരനാക്കി വലയില്‍ കയറി. അധികം വൈകാതെ തന്നെയായിരുന്നു ബ്രസീലിന്റെ മറുപടി. 62-ാം മിനുറ്റില്‍ ഉറുഗ്വെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിലുണ്ടായ പിഴവ് മുതലെടുത്ത് ഗെര്‍സണ്‍ ഡിസില്‍വ ബ്രസീലിനെ ഒപ്പമെത്തിച്ചു. അത്യൂഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു മറുപടി ഗോള്‍. ഗോള്‍ വീണതിന് ശേഷം ഒത്തിണക്കത്തോടെ മുന്നേറിയെങ്കിലും കാനറികള്‍ക്ക് വിജയഗോള്‍ മാത്രം നേടാനായില്ല. ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോടും ബ്രസീലിന് ഇതേ സ്‌കോറില്‍ സമനില പാലിക്കേണ്ടി വന്നിരുന്നു. ലോക കപ്പ് യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചിലി വെനസ്വേലയെ പരാജയപ്പെടുത്തി. അതേ സമയം ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ 12 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്നത്തെ വിജയത്തോടെ 25 പോയിന്റുമായി അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 20 പോയിന്റുള്ള ഉറുഗ്വെയ് രണ്ടാമതും 18 പോയിന്റുള്ള ബ്രസീല്‍ അഞ്ചാമതുമാണ്. 19 പോയിന്റുമായി ഇക്വഡോര്‍ ആണ് അര്‍ജന്റീനക്ക് തൊട്ടുപിന്നിലുള്ളത്. 19 പോയിന്റ് ഉണ്ടെങ്കിലും കൊളംബിയ നാലാംസ്ഥാനത്തും ഉണ്ട്.

Related Posts

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ
  • May 22, 2026

FIRST ON 24 NEWS; എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചർച്ച. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും. ഉന്നതിയിൽ ഉള്ളവരുമായും പരാതിക്കാരുമായും സംസാരിക്കും. കളക്ടറേറ്റിൽ രാത്രി…

Continue reading
റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി; 44 ലക്ഷം കടന്നു
  • May 22, 2026

വിഷു ബംബർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വിൽപന. ടിക്കറ്റ് വിൽപന 44 ലക്ഷം കടന്നു. നാളെ ഉച്ചയ്ക്ക് രണ്ടിനാണ് വിഷു ബംബർ നറുക്കെടുപ്പ്. പന്ത്രണ്ട്‌ കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന. 11,55,210 ടിക്കറ്റുകൾ വിറ്റു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി; 44 ലക്ഷം കടന്നു

റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി; 44 ലക്ഷം കടന്നു

ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത