‘പി വി അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; ആര്യാടൻ ഷൗക്കത്ത്

ജനങ്ങൾ നൽകിയ വിജയമാണ് നിലമ്പൂരിലേതെന്ന് നിയുക്ത എം എൽ എ ആര്യാടൻ ഷൗക്കത്ത്. മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിലാണ് നിലമ്പൂർ സീറ്റ് തിരിച്ചുപിടിച്ചപ്പോൾ കാണാൻ പിതാവില്ലാതെ പോയതിൽ വിഷമം ഉണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ട്വന്റി ഫോർ മോർണിംഗ് ഷോയിൽ പറഞ്ഞു.

പരമാവധി ആളുകളുമായി സൗഹൃദം നിലനിർത്തി മുന്നോട്ട് പോകുക. അതാണ് തന്റെ നിലപാട്. താനും പി വി അൻവറും തമ്മിലുള്ള വ്യക്തിവിരോധം കൊണ്ടല്ല മത്സരമുണ്ടായത്, അതുകൊണ്ടുതന്നെ വഴക്കടിക്കേണ്ട കാര്യവും ഇല്ല. പി വി അൻവർ തനിക്കെതിരെ കഴിഞ്ഞ കുറെ കാലമായി വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നുണ്ട് . എന്നാൽ അതിനൊരു മറുപടിയും നൽകിയിട്ടില്ല. അതാണ് എൻറെ നിലപാട്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും നല്ല സൗഹൃദം ഉണ്ടാകണം അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പി വി അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് യുഡിഎഫാണ്. ഒരു നാടിന്റെ ജനപ്രതിനിധിയായി നിന്നൊരാളെന്ന നിലയിൽ അദ്ദേഹത്തിന് നിലമ്പൂരിൽ ബന്ധങ്ങളുണ്ടാകും. അതിനനുസരിച്ച വോട്ടുകൾ അദ്ദേഹത്തിന് കിട്ടുമെന്ന കാര്യത്തിൽ പാർട്ടിക്ക് യാതൊരു വിധത്തിലുള്ള സംശയവും ഉണ്ടായിട്ടില്ല. വ്യക്തിപരമായി താനും അത് തള്ളിക്കളഞ്ഞിട്ടില്ല.

നിലമ്പൂരിൽ ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ചപ്പോൾ വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ ജമാഅത്ത് ഇസ്ലാമിയുടെ ഇടതുപക്ഷവും സ്വീകരിച്ചിട്ടുണ്ടെന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. നിലമ്പൂരിന്റെത് മതേതര പൈതൃകമാണ് അദ്ദേഹം പറഞ്ഞു.

സ്വരാജുമായി ഏറെ കാലത്തെ വളരെ നല്ല സൗഹൃദമാണ് ഉള്ളത്. മതേതരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിലൂടെയും നേരിട്ടും ഞങ്ങൾ സംസാരിക്കാറുണ്ട് ചർച്ചചെയ്യാറുണ്ട്. എൽഡിഎഫിന്റെ ഏറ്റവും മികച്ച സ്ഥാനാർഥിയാണ് എം സ്വരാജ്. എൻറെ സിനിമകൾ എൻറെ രാഷ്ട്രീയമാണ്. തന്റെ സിനിമകളിലൂടെ സമൂഹത്തിന്റെ പ്രശ്നങ്ങളെയാണ് പറഞ്ഞത്. എൻറെ അറിവും അനുഭവങ്ങളും രാഷ്ട്രീയവുമാണ് എൻ്റെ സിനിമകൾ. രാഷ്ട്രീയ രംഗത്ത് സജീവമാകുമ്പോൾ തന്നെ സിനിമകൈവിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഒരു എഴുത്തിൻറെ പണിപ്പുരയിലാണ് ഇപ്പോഴെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്