പതിനാറ് ഓവറിനുള്ളില്‍ പൂട്ടിക്കെട്ടി; വനിത ടി20 പരമ്പരയില്‍ ഇന്ത്യയെ 9 വിക്കറ്റിന് തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി പരമ്പരയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ ജയം. 15.4 ഓവറില്‍ മത്സരം തീര്‍പ്പാക്കിയ വിന്‍ഡീസ് ഒമ്പത് വിക്കറ്റിനാണ് വിജയിച്ചു കയറിയത്. ഇതോടെ പരമ്പരയില്‍ ഓരോ ജയം വീതം ഇരുടീമുകളും സ്വന്തമാക്കി. നവി മുംബൈ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസിനെ 47 പന്തില്‍ നിന്ന് പുറത്താവാതെ 85 റണ്‍സ് എടുത്ത ഹെയ്ലി മാത്യൂസ് ആണ് വിജയത്തിലേക്ക് ആനയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ റണ്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. 41 പന്തില്‍ നിന്ന് 62 റണ്‍സാണ് സ്മൃതി മന്ദാന കണ്ടെത്തിയിരുന്നത്.

തുടക്കത്തില്‍ ഓപ്പണര്‍മാരായ ക്വിയന ജോസഫും ഹെയ്‌ലിയും ചേര്‍ന്ന് മികച്ച തുടക്കം വെസ്റ്റ് ഇന്‍ഡീസിന് നല്‍കിയിരുന്നു. 22 പന്തില്‍ നിന്ന് 38 റണ്‍സാണ് ക്വിയന ജോസഫ് എടുത്തത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഈ കൂട്ടുകെട്ട് സൈമ താക്കൂര്‍ പൊളിച്ചു. ജോസഫിനെ സൈമ താക്കൂര്‍ പുറത്താക്കി. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജോസഫിന്റെ ഇന്നിംഗ്സ്. പിന്നീട് വിന്‍ഡീസിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല. ഷെമെയ്ന്‍ കാംപെല്ലിനെ കൂട്ടുപിടിച്ച് ഹെയ്ലി വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. 17 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹെയ്ലിയുടെ ഇന്നിംഗ്സ്. നാല് ഫോറുകള്‍ ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് 29 റണ്‍സാണ് ഷെമെയ്ന്‍ നേടിയത്.

നേരത്തെ, സ്മൃതിക്ക് പുറമെ പതിനേഴ് പന്തില്‍ നിന്ന് 32 സ്‌കോര്‍ അടിച്ചെടുത്ത് റിച്ചാ ഘോഷ് ഇന്ത്യക്ക് നിര്‍ണായക സംഭവാന നല്‍കി. മലയാളി താരം സജ്‌ന സജീവന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ് മത്സരത്തെ വെച്ച് നോക്കുമ്പോള്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഉമ ചേത്രിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതെത്തിയ ജമീമ റോഡ്രിഗസിനും തിളങ്ങാനായില്ല. അരങ്ങേറ്റക്കാരി രാഘ്വി ബിസ്റ്റ് നിരാശപ്പെടുത്തി. ഇതോടെ 8.1 ഓവറില്‍ മൂന്നിന് 48 എന്ന നിലയിലായി ഇന്ത്യ.

Related Posts

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM
  • July 3, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവിയിൽ എം വി ഗോവിന്ദനെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെ നടപടി. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെ നടപടി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി…

Continue reading
വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
  • July 2, 2026

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത