നെറ്റ് പ്രാക്ടീസിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പഴയ പിച്ച്; ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റില്‍ വിവാദം

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ-ഓസ്‌ട്രേലി ടീമുകള്‍ക്ക് അനുവദിച്ച പിച്ചിനെ ചൊല്ലി വിവാദം. നെറ്റ് പ്രാക്ടീസ് ചെയ്യാനായി ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത് പഴയ പിച്ചുകളാണ് നല്‍കിയിരിക്കുന്നതെന്നാണ് പരാതി. ഇതേ സമയത്ത് തന്നെ ഓസ്‌ട്രേലിയക്ക് അനുവദിച്ച പിച്ചുകള്‍ പുതിയവയാണെന്നും ആരോപണമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പിച്ചുകളിലാണ് ടീം ഇന്ത്യ പരിശീലനം നടത്തിയതെന്ന് പറയുന്നു. പ്രാക്ടീസിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പരിക്കേറ്റത് പിച്ച് മോശമായത് കൊണ്ടാണെന്നും നാലാം ടെസ്റ്റില്‍ അദ്ദേഹത്തിന് കളിക്കാനാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ബൗളറായ ആകാശ്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പിച്ചിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പരിശീലിക്കാന്‍ നല്‍കിയ പിച്ചുകള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിന് വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും ബൗണ്‍സ് കുറവാണെന്നും പറഞ്ഞ അദ്ദേഹം പക്ഷേ ഇതില്‍ ആശങ്കകളില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേ സമയം പേസ് ബൗണ്‍സ് പിച്ചുകളിലാണ് ഓസ്ട്രേലിയയുടെ പരിശീലനം. താരങ്ങള്‍ പരാതി ഉന്നയിക്കുകയും രോഹിതിന് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഇന്ന് മുതല്‍ ഇന്ത്യയും പുതിയ പിച്ചുകളില്‍ പരിശീലനം നടത്തുമെന്ന് മെല്‍ബണ്‍ പിച്ച് ക്യൂറേറ്റര്‍ മാറ്റ് പേജ് വ്യകതമാക്കിയിട്ടുണ്ട്. മത്സരത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമായിരിക്കും പുതിയ പിച്ചുകള്‍ ടീമുകള്‍ക്ക് അനുവദിക്കുകയുള്ളുവെന്നും തിങ്കളാഴ്ച്ച ഇന്ത്യക്ക് പരിശീലനമില്ലായിരുന്നുവെന്നും മാറ്റ് പേജ് വിശദീകരിച്ചു. 26ന് ഇന്ത്യന്‍ സമയം അഞ്ച് മണിക്കാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള നാലാം ടെസ്റ്റ് മത്സരം തുടങ്ങുന്നത്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി