നാരായണീന്റെ മൂന്നാണ്മക്കൾ ; ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുടുംബ ചിത്രം നാരായണീന്റെ മൂന്നാണ്മക്കളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.ഫെബ്രുവരി 7 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാട്ടിൻ പുറത്തുള്ള തറവാടിനെ കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.കുടുംബത്തിൽ നിന്നും മാറി അന്യ ദേശത്ത് താമസിക്കുന്ന ഇളയ മകൻ്റെ കടന്നു വരവിനെ തുടർന്ന് കുടുംബത്തിലുണ്ടാകുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്.സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി വേഷമിടുന്നത്.

നർമ്മവും, വൈകാരിക നിമിഷങ്ങളും കൂടിച്ചേർന്ന,എല്ലാ പ്രേക്ഷകനും ഒരുപോലെ ആസ്വദിക്കാവുന്ന ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.സജിതാ മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ജമിനി ഫുക്കാനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അപ്പുപ്രഭാകർ , എഡിറ്റിങ്- ജ്യോതിസ്വരൂപ് പാന്താ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം,കലാസംവിധാനം -സെബിൻ തോമസ്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി