നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും, മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.

ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചെന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ട് ചൂണ്ടിക്കാട്ടുന്നു.

Related Posts

‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും പുനഃപരിശോധന നടത്തും; ഹർഷീനയ്‌ക്ക് നീതി ലഭ്യമാക്കും, ഉറപ്പ്’; ആരോഗ്യമന്ത്രി കെ മുരളീധരൻ
  • May 25, 2026

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഹർഷീനയുടെ ചികിത്സ പിഴവ്, വിദഗ്ധ സമിതി റിപ്പോർട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധസമിതി നൽകിയത് സംശയത്തിന്റെ അനുകൂല്യം ഉൾപ്പെടുത്തിയ റിപ്പോർട്ട്. DM0 യോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇൻജക്ഷൻ…

Continue reading
പിണറായിയെ പഴിചാരി സിപിഐ; തിരഞ്ഞെടുപ്പിൽ പരാജയ കാരണം പിണറായി വിജയൻ എന്ന് സിപിഐ
  • May 25, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം പിണറായി വിജയൻ എന്ന് സിപിഐ. സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിലാണ് വിമർശനം. പിണറായിക്ക് ലാളിത്യമില്ല. തെളിഞ്ഞത് കമ്മ്യൂണിസ്റ്റ് വിരുദ്ധത. പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുത്തത് തെറ്റ്. ജനങ്ങൾ തള്ളിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

’10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’; കെ. സുരേന്ദ്രന്‍

’10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’; കെ. സുരേന്ദ്രന്‍

പൂച്ചകളുടെ കരുതല്‍; കോഴിക്കോട് മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

പൂച്ചകളുടെ കരുതല്‍; കോഴിക്കോട് മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി

‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും പുനഃപരിശോധന നടത്തും; ഹർഷീനയ്‌ക്ക് നീതി ലഭ്യമാക്കും, ഉറപ്പ്’; ആരോഗ്യമന്ത്രി കെ മുരളീധരൻ

‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും പുനഃപരിശോധന നടത്തും; ഹർഷീനയ്‌ക്ക് നീതി ലഭ്യമാക്കും, ഉറപ്പ്’; ആരോഗ്യമന്ത്രി കെ മുരളീധരൻ

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്