ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒഴിവാക്കാന്‍ കഴിയാത്ത ഉത്സവങ്ങളില്‍ മാത്രം ആനയെ ഉപയോഗിക്കണം. മറ്റിടങ്ങളില്‍ ദേവ വാഹനങ്ങള്‍ ആനയ്ക്ക് പകരമായി ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിമാരും ചേര്‍ന്ന് നടത്തിയ യോഗത്തില്‍ ആണ് നിര്‍ദേശം.

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ അപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേര്‍ന്നത്. ഏകപക്ഷീയമായി എഴുന്നള്ളിപ്പുകള്‍ നിര്‍ത്താന്‍ പാടില്ലെന്ന് പറഞ്ഞ തന്ത്രി സമാജം ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. 15 വര്‍ഷം മുമ്പ് തുടങ്ങിയ ആന എഴുന്നള്ളിപ്പ് ചടങ്ങുകള്‍ ആചാരപരമല്ലെങ്കില്‍ നിര്‍ത്തലാക്കണം. പുതുതായി എഴുന്നള്ളിപ്പ് തുടങ്ങുന്നവര്‍ക്ക് കര്‍ശന വ്യവസ്ഥയോടെ ഉചിതമായ ഇടത്ത് മാത്രം അനുവദിക്കുക. ഒരു ആന വേണ്ട സ്ഥലത്ത് ഒന്‍പത് ആനയെ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്.

ഒഴിവാക്കാന്‍ കഴിയാത്ത ഉത്സവങ്ങളില്‍ മാത്രം ആനയെ ഉപയോഗിക്കണമെന്നും തന്ത്രിസമാജം പറഞ്ഞു. തന്ത്രിമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം ബോര്‍ഡ് മുന്നോട്ടുവച്ചത്. എഴുന്നള്ളിപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും, മറ്റ് ഇടങ്ങളില്‍ ദേവ വാഹനങ്ങള്‍ ആനയ്ക്ക് പകരമായി ഉപയോഗിക്കാമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. സംസ്ഥാനത്തെ മറ്റ് ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറും. സര്‍ക്കാരാകും അന്തിമ തീരുമാനമെടുക്കുക.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്