കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.

ഇയാൾ സ്ഥിരം ക്രിമിനൽ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പൊലീസ്.

പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മോഷണശ്രമത്തിനിടെയാണ് പീഡനം നടത്തെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാൾ ആറ്റിങ്ങലിലേക്ക് പോയതായും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കഴക്കൂട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പെൺകുട്ടി പ്രതിരോധിച്ചു ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഹോസ്റ്റൽ പരിസരം കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി പരിശോധനയിൽ പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്

കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവം: നിർണായക CCTV ദൃശ്യങ്ങൾ പുറത്ത്