‘ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം, ആത്മീയതയുടെ സംഗമ സ്ഥാനമാണിവിടം’; മഹാ കുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ


പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.

“ഞാൻ മഹാ കുംഭമേളയിൽ പങ്കെടുത്തു, ഇന്ത്യയുടെ സംസ്കാരത്തിൻ്റെയും ആത്മീയതയുടെയും പൈതൃകത്തിൻ്റെയും സംഗമ സ്ഥാനമാണിത്. 144 വർഷത്തിലൊരിക്കൽ… ഭൂമിയിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരൽ. 45 ദിവസങ്ങൾക്കുള്ളിൽ 450 ദശലക്ഷം സന്ദർശകർ, പ്രയാഗ്‌രാജിലെ ഭക്തരുടെ ഒത്തുചേരലിന്റെ വ്യാപ്തി അളക്കാനാവുന്നതിനും അപ്പുറമാണെന്നും ഈ വർഷം മഹാകുംഭം സന്ദർശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും” പീറ്റർ എൽബേഴ്‌സ് കുറിച്ചു.

“വാക്കിനോ വാക്യത്തിനോ ചിത്രത്തിനോ കുംഭമേളയിലെ ഊർജ്ജത്തെ ശരിയായി വിവരിക്കാൻ കഴിയില്ല. ഞാൻ പുലർച്ചെ 5 മണിക്ക് നദികളുടെ പുണ്യസംഗമത്തിൽ മുങ്ങി കുളിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ഒരേ സമയം, മന്ത്രങ്ങളും, പ്രാർത്ഥനകളുമായി ഒന്നിക്കുന്നൊരിടം. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അനുഭവം, ഞാൻ എന്നെന്നേക്കുമായി വിലമതിക്കുന്ന ഒന്നാണിത്” അദ്ദേഹം പറഞ്ഞു.

ജനുവരി 16 നാണ് മഹാകുംഭമേള സന്ദർശിക്കാനായി 54 കാരനായ എൽബർസ് എത്തിയത്. മഹാകുംഭത്തിൽ പങ്കെടുത്ത ചിത്രങ്ങളും എൽബേഴ്‌സ് സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. തിരക്കേറിയ സമയങ്ങളിൽ മികച്ച പ്രവർത്തനത്തിന് പ്രയാഗ്‌രാജ് വിമാനത്താവളത്തിലെ ഇൻഡിഗോ ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. 2022 മുതൽ ഇൻഡിഗോയുടെ തലപ്പത്ത് എൽബർസ് ഉണ്ട്. ഇൻഡിഗോയിൽ ചേരുന്നതിന് മുമ്പ്, നെതർലൻഡിന്റെ എയർലൈനായ KLM ന്റെ പ്രസിഡൻ്റും സിഇഒയും ആയിരുന്നു അദ്ദേഹം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ

തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ