ഏത് പ്രതിസന്ധിയിലും ഷൈനിനിപ്പം; ‘പ്രിയ ഡാഡി’ ഇനിയില്ല: പോസ്റ്റുമോർട്ടം പൂർത്തിയായി, മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകും

ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തമിഴ്നാട് ധർമ്മപുരി ഗവൺമെൻറ് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹം ഇന്ന് രാത്രിയോടെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും.

ഏത് പ്രതിസന്ധിയിലും ഷൈൻ ടോം ചാക്കോയ്ക്ക് കരുത്തായി നിന്നിട്ടുള്ളത് അദ്ദേഹത്തിന്റെ കുടുംബമാണ്. ഇപ്പോൾ ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടമാകുന്നതും.

മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച ഒരു പിതാവാണ് ചാക്കോ. ഷൈനിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ നിയമപോരാട്ടത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു പിതാവ്. ഷൈൻ ടോം ചാക്കോയെന്ന് നടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പിതാവ് വഹിച്ച പങ്ക് ചെറുതല്ല.

കുടുംബത്തെ സ്‌നേഹിക്കുന്നതിൽ ഷൈൻ എന്നും മുൻപിലാണെന്നാണ് ചാക്കോ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്. ഷൈനിന്റെ ഡാഡിയാണെങ്കിലും പലപ്പോഴും ഞാൻ ഷെനിന്റെ മാനേജർ കൂടി ആണെന്ന് ചാക്കോ പറഞ്ഞിരുന്നു. കരിയറിൽ ഷൈൻ മുന്നോട്ടുപോകുമ്പോൾ അവനെ തളർത്താനാണ് പലരും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ബെംഗളൂരിലേക്ക് പോകുകയായിരുന്ന സമയത്താണ് തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ച് പുലർച്ചെ ആറരയോടെ അപകടം നടന്നത്. ഷൈനിൻ്റെ വാഹനമോടിച്ചിരുന്ന അനീഷിൻ്റെ പ്രതികരണമനുസരിച്ച്, എതിർദിശയിൽ നിന്ന് വന്ന ലോറി അപ്രതീക്ഷിതമായി വലതുവശത്തുനിന്ന് ഇടത്തേക്ക് ട്രാക്ക് മാറിയതാണ് അപകട കാരണം.

ലോറി പെട്ടെന്ന് ട്രാക്ക് മാറിയതിനാൽ ബ്രേക്ക് ചെയ്യാൻ കഴിയാതെ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഷൈനിൻ്റെ പിതാവ് സി.പി. ചാക്കോ പിൻസീറ്റിലായിരുന്നെന്നും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നും അനീഷ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിൻ്റെ പിന്നിലേക്ക് വന്ന് തല പൊട്ടിയാണ് മരണ കാരണം. ആശുപത്രിയിലെത്തിക്കും വരെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും അനീഷ് കൂട്ടിച്ചേർത്തു. അപകടസമയത്ത് റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിൻ്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്‌റ്റൻ്റിനും കൈകൾക്ക് പരുക്കുണ്ട്. ഇവരെല്ലാം ധർമപുരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

തൊടുപുഴയിലെ ലഹരി വിമുക്‌ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു. തുടർ ചികിത്സക്കായാണ് കുടുംബസമേതം ബെംഗളൂരിലേക്ക് പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

സേലം- ധർമപുരി – ഹൊസൂർ – ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഈ അപകടവും സംഭവിച്ചത്. പിതാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും കൊച്ചിയിലെത്തി തുടർചികിത്സ നേടുമെന്നാണ് വിവരം.

Related Posts

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
  • June 30, 2026

നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കൺടൈൻമെന്റ്സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന്…

Continue reading
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു
  • June 30, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്